ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി മയക്കുമരുന്നു ഗുളികകള്‍ വാങ്ങുന്നു
തുറവൂര്‍: ഡോക്ടറന്മാരുടെ വ്യാജ കുറിപ്പടിയുമായി മയക്ക് മരുന്നു സംഘങ്ങള്‍.ഈ സംഘത്തില്‍പ്പെട്ട ചിലര്‍ നൈട്രോ സെന്‍ എന്ന മരുന്നു തേടി തുറവൂറിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിയിരുന്നു.
മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ചീട്ടില്‍ ഇവര്‍ സ്വന്തം കൈപ്പടയില്‍ മരുന്നിന്റെ പേര്‍ എഴുതി ചേര്‍ത്താണ് എത്തിയത്.സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോറുകാര്‍ മരുന്നില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു. ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടാബ് ലെറ്റ് ആണിതെന്നും രോഗമില്ലാത്തവര്‍ ഇത് കഴിച്ചാല്‍ മറ്റൊരു മാനസികാവസ്ഥയിലെത്തുമെന്ന് മെഡിക്കല്‍ സ്റ്റോറുകാര്‍ പറയുന്നു.
പത്ത് ഗുളികയ്ക്ക് 40 രൂപയാണ് വില.ഇത് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാനോ സ്വയം ഉപയോഗിക്കാനോ ആയിരിക്കുമെന്നാണ് പോലിസ് പറയുന്നത്. മയക്കുമരുന്ന് സംഘങ്ങള്‍ ഉപയോഗിക്കുന്ന പല മരുന്നുകളും മാനസിക പ്രശ്‌നങ്ങള്‍ക്കും ഞരമ്പ് രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നവയാണ്. മനുഷ്യനെ മയക്കാനുപയോഗിക്കുന്ന പല മരുന്നുകളും യുവാക്കള്‍ ഉപയോഗിക്കുന്നതായും പൊലിസ് വ്യക്തമാക്കി.ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ തന്നെയാകും ചീട്ടുമായി എത്തിയതെന്ന് കരുതുന്നത്.
പൊലിസില്‍ വിവരം അറിയിക്കുന്നതിന് മുമ്പ് ബൈക്കില്‍ ഇവര്‍ കടന്നു കളഞ്ഞു. തുറവൂറിലും സമീപ പ്രദേശങ്ങളിലും മയക്ക് മരുന്ന് സംഘങ്ങള്‍ വര്‍ധിച്ചു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."