ഡയമണ്ട് വ്യാപാരം ഇടിഞ്ഞതോടെ കള്ളനോട്ടടി ആരംഭിച്ചു; ഗുജറാത്തിലെ അഞ്ചുയുവാക്കള്‍ അറസ്റ്റില്‍
സൂറത്ത്: ഡയമണ്ട് വ്യാപാരം ഇടിഞ്ഞതിനെത്തുടര്‍ന്ന് ജോലി നഷ്ടമായതോടെ കള്ളനോട്ടടി ആരംഭിച്ച അഞ്ചുയുവാക്കളെ ഗുജറാത്ത് പൊലിസ് അറസ്റ്റ്‌ചെയ്തു. സൂറത്തില്‍ ഡയമണ്ട് പോളിഷ് ജോലിചെയ്തുവരികയായിരുന്ന സഞ്ജയ് പാര്‍മര്‍ (22), ആശിശ് സുറാണി (25), കുല്‍ദീപ് റാവല്‍ (22), അഭിഷേക് മാങ്കുകിയ (23), വിശാല്‍ സുറാണി (25) എന്നിവരാണ് അറസ്റ്റിലായത്. ലഭ്യമായ വിവരമനുസരിച്ച് പ്രത്യേക ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) ആണ് ഇവരെ പിടികൂടിയത്. സ്വന്തം വീടിനു മുകളിലെ ടറസില്‍ യന്ത്രം ഉപയോഗിച്ച് കള്ളനോട്ടുകള്‍ അച്ചടിച്ച സഞ്ജയ് പാര്‍മര്‍ മറ്റു പ്രതികളുടെ സഹായത്തോടെ ഇവ വിപണിയില്‍ ഇറക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഡയമണ്ട് വ്യാപാരമേഖലയിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് തങ്ങള്‍ കള്ളനോട്ട് രംഗത്ത് എത്തിയതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി യോഗ്യതക്ക് അപ്പുറത്ത് വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ഡയമണ്ട് പോളിഷ് ജോലി പോയതോടെ ഇവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനുമായില്ല. ഇതോടെയാണ് പെട്ടെന്നു പണം ലഭിക്കുന്ന മാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്നും ഇവര്‍ മൊഴിനല്‍കി. പത്താംക്ലാസ് വരെ പഠിച്ച സഞ്ജയ് ആണ് പ്രതികളിലെ വിദ്യാസമ്പന്നന്‍.
സഞ്ജയിന്റെ വീട്ടില്‍ നിന്ന് പലിസ് രണ്ട് പ്രിന്റിങ് മെഷിനുകളും 100 രൂപ നോട്ടുകളുടെ 91 കെട്ടുകളും 500 രൂപയുടെ 14 കെട്ടുകളും കണ്ടെടുത്തു. ഒന്നരലക്ഷത്തിലധികം രൂപയാണ് ഈ മെഷിനുകളില്‍ അച്ചടിച്ച് ഇതുവരെ ഇവര്‍ വിപണിയിലെത്തിച്ചതെന്നും പൊലിസ് പറഞ്ഞു.
Gujarat: Five unemployed Surat diamond polishers held for printing fake notes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."