റേഷന്‍ കാര്‍ഡിന് ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന സംവിധാനം അവസാനിപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.എ. സെയ്ഫ് അറിയിച്ചു. പകരം അക്ഷയ കേന്ദ്രം വഴിയും സിറ്റിസണ്‍ ലോഗിനിലൂടെയും അപേക്ഷിച്ച ശേഷം കമ്പ്യൂട്ടറില്‍ നിന്ന് ലഭിക്കുന്ന പ്രിന്റ് ഔട് അസല്‍ രേഖകള്‍ക്കൊപ്പം താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. നേരത്തെ നേരിട്ട് സ്വീകരിച്ച 18000 ലധികം അപേക്ഷകളില്‍ ബഹുഭൂരിഭാഗവും തീര്‍പ്പാക്കി കഴിഞ്ഞു. 3000ത്തോളം അവസാന അംഗീകാര നടപടികള്‍ മാത്രമാണ് ശേഷിക്കുന്നത്. ദിവസത്തിനകം ഈ അപേക്ഷകളുടെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ സംവിധാനം കാര്‍ഡ് ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസം, വീട് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടി റേഷന്‍ കാര്‍ഡ് ആവശ്യമുള്ള ദുര്‍ബല വിഭാഗങ്ങളില്‍ നിന്ന് ആവശ്യകതയുടെ ഗൗരവം കണക്കാക്കി നേരിട്ട് അപേക്ഷ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."