ആനക്കരയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ആനക്കര : ആനക്കരയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 നോടെയാണ് സംഭവം. ആനക്കര വടക്കത്ത്പ്പടി മേപ്പാടം റോഡില്‍ ശിവക്ഷേത്രത്തിന് മുന്‍വശത്താണ് അപകടം. രാവിലെ മേപ്പാടം ഭാഗത്ത് നിന്ന് എടപ്പാള്‍ ദാറുല്‍ ഹിദായയിലേക്ക് വിദ്യാര്‍ഥികളുമായി പോകുന്ന മിനിബസാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ബസിന്റെ ഗ്ലാസ് നീക്കി കുട്ടികളെ പുറത്തെടുത്തു. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. വീതികുറഞ്ഞ റോഡിന് സമീപത്ത് കൂടി പോകുന്ന തോടിന്റെ സൈഡ് ഇടിഞ്ഞാണ് ബസ് തോട്ടിലേക്ക് മറിഞ്ഞത്. രക്ഷാ പ്രവര്‍ത്തനത്തിന് എം.എസ് .കരുണാകരന്‍,പി.കെ.അബ്ദുളള ഷറഫുദീന്‍ പൊന്നാനി,സത്യന്‍മാസ്റ്റര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
തോടിന്റെ പാര്‍ശ്വ ഭിത്തി കെട്ടണമെന്നും.സ്ഥിരമായി അപകടമുണ്ടാകുന്ന ഈ രോഡിലെ തിരിവ് എതിരെ വരുന്ന വാഹനങ്ങള്‍ വരുന്നത് കാണുന്ന തരത്തില്‍ ശരിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ സമീപത്തെ സ്ഥല ഉടമ മതില്‍ ഉയര്‍ത്തികെട്ടിയതിനാല്‍ എല്‍ മാത്ൃകയിലുളള തിരിവില്‍ എതിര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാണാത്തതിനാല്‍ റോഡില്‍ അപകടം പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."