HOME
DETAILS
MAL
'ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍'; 2019 തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുദ്രാവാക്യം
backup
November 19 2018 | 05:11 AM
മുംബൈ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് ബി.ജെ.പിക്കെതിരെ സമ്മര്‍ദം ശക്തമാക്കാന്‍ ശിവസേന. 2019 തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ മുദ്രാവാക്യവുമായി മുമ്പോട്ടുപോകാനാണ് ശിവസേനയുടെ നീക്കം.
ശിവസേനാ അധ്യക്ഷന്‍ നവംബര്‍ 24, 25 തിയ്യതികളില്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ ഉന്നതതല യോഗം നടന്നു. 'ഓരോ ഹിന്ദുവിനും ഒരു ആവശ്യമുണ്ട്, ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍'- യോഗത്തിനു ശേഷം ഉദ്ദവ് താക്കറെ പറഞ്ഞു.
കേന്ദ്രത്തിലും മഹാരാഷ്ട്ര സര്‍ക്കാരിലും ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്തു പോര് നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."