നാപ്കിന്‍ നശീകരണ മെഷിന്‍ സ്ഥാപിച്ചു
കാസര്‍കോട്: വനിതാ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനു ജെ.സി.ഐ ദേശീയതലത്തില്‍ നടപ്പാക്കിവരുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളജില്‍ കിംസ് ആശുപത്രിയുടെ സഹകരണത്തോടെ സ്ഥാപിച്ച നാപ്കിന്‍ നശീകരണ മെഷിന്‍ റിട്ട. കോളജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. ടി.സി മാധവപണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. വിനയന്‍ അധ്യക്ഷനായി.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. എം.സി രാജു, ഡോ. നൂറുല്‍ അമീന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി പ്രൊഫ. കെ മുഹമ്മദലി, ജെ.സി.ഐ കാസര്‍കോട് പ്രസിഡന്റ് മുജീബ് അഹ്മദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിജയന്‍ കോടോത്ത്, പി ഭരതന്‍, ഉമറുല്‍ ഫാറൂഖ്, എ കുമാരവേല്‍, എം.എന്‍ പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."