HOME
DETAILS

ജനസാന്ത്വനം: മുഖ്യമന്ത്രിയുടെ സാന്ത്വനം തേടി ജില്ലയിലെ 62,040 അപേക്ഷകര്‍

  
backup
November 19 2018 | 05:11 AM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

എന്‍.സി ഷെരീഫ് കിഴിശ്ശേരി


മഞ്ചേരി: മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയില്‍ അപേക്ഷ നല്‍കി പരിഹാസ്യരായത് ജില്ലയിലെ 62,040 പേര്‍. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പദ്ധതി അപേക്ഷ സമര്‍പ്പിക്കലില്‍ ഒതുങ്ങാനിടയായത്. മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ മറ്റൊരു പതിപ്പായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനസാന്ത്വനം പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാതെ നടത്തിയ പദ്ധതി പ്രഖ്യാപനം അപേക്ഷ നല്‍കിയവരെ പരിഹാസ്യരാക്കുകയാണ്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരായ വ്യക്തികള്‍ക്ക് ധനസഹായം, ഭവന നിര്‍മാണം, അറ്റക്കുറ്റപ്പണി, നവീകരണം എന്നിവക്ക് പരമാവധി മൂന്നര ലക്ഷം രൂപയുടെ സഹായം. വൃദ്ധജനങ്ങളുടെയും പുറംപോക്കില്‍ താമസിക്കുന്നവരുടെയും പുനരധിവാസത്തിന് രണ്ട് ലക്ഷം രൂപ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രയാസം നേരിടുന്നവര്‍ക്ക് സഹായം ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിലൂടെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് നേരിട്ടോ ധനവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കോ അപേക്ഷ നല്‍കാമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ നൂറുകണക്കിന് അപേക്ഷകളാണ് മലപ്പുറം കലക്ടറേറ്റില്‍ ലഭിച്ചത്. എന്നാല്‍ ആദ്യം ലഭിച്ച അപേക്ഷകള്‍ അന്വേഷിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതാത് വില്ലേജ് ഓഫിസുകളിലേക്ക് അയച്ചിരുന്നെങ്കിലും പിന്നീട് പദ്ധതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയായിരുന്നു.  പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുപ്പിച്ച് മൂന്ന് മാസവും പതിനെട്ട് ദിവസവും പൂര്‍ത്തിയായപ്പോഴേക്കും അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറില്‍ നിന്നും ജില്ലാ കലക്ടറുടെ ഓഫിസിന് നിര്‍ദേശം ലഭിച്ചു. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കിയതിന് ശേഷം അപേക്ഷ സ്വീകരിക്കാമെന്നായിരുന്നു നിര്‍ദേശം. മാനദണ്ഡങ്ങള്‍ പുനഃക്രമീകരിച്ച് പുതിയ ഉത്തരവ് ഇറക്കുമ്പോള്‍ നിലവില്‍ കലകടറേറ്റില്‍ ലഭിച്ച അപേക്ഷകള്‍ക്ക് പ്രസക്തി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കലകടറേറ്റിലേക്ക് അയച്ച നിര്‍ദേശത്തിലുണ്ട്. ലഭിച്ച അപേക്ഷകള്‍ കലക്ടറേറ്റില്‍ തന്നെ സൂക്ഷിക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ മാനദണ്ഡങ്ങള്‍ പുതുക്കിയതിന് ശേഷം പദ്ധതി തുടരുമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചപ്പോഴേക്കും കലക്ടറേറ്റില്‍ അപേക്ഷയുമായി എത്തിയത് 62040 പേരാണ്. ഇതില്‍ അഞ്ഞൂറോളം അപേക്ഷകളില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്തു.
മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കാനെന്ന പേരില്‍ പദ്ധതി നിര്‍ത്തിവച്ചിട്ട് ഇരുപത് മാസമായി. കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീതുമായി ഗുണഭോക്താക്കള്‍ വില്ലേജ് ഓഫിീസില്‍ വരാന്‍ തുടങ്ങിയതോടെ വില്ലേജ് അധികൃതര്‍ കൈമലര്‍ത്തുകയാണ്. മാനദണ്ഡം പുനഃക്രമീകരിക്കുന്ന വിവരം മിക്ക വില്ലേജ് ഓഫിസ് അധികാരികളും അറിഞ്ഞിട്ടുമില്ല. പദ്ധതി വൈകുന്നത് സംബന്ധിച്ച് വില്ലേജിലും കലക്ടറേറ്റിലുമുള്ളവരില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ നിരവധി അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നല്‍കിയിരുന്നു.
മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് സ്വദേശി ശബ്‌ന കുറ്റിത്തടായില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷകരെ അറിയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി കൈപറ്റിയതിന്റെ രസീത് പ്രകാരം വിളിച്ച് അന്വേഷിച്ചപ്പോള്‍ ജനസാന്ത്വനം പദ്ധതിയെ കുറിച്ച് അറിയില്ലെന്നാണ് സെക്രട്ടറിയേറ്റില്‍ നിന്ന് ലഭിക്കുന്ന മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago