പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചൊഴിയണമെന്ന് കുഴല്നാടന്
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. നിലവിലെ പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര് മഹേഷും തല്‍സ്ഥാനം രാജിവച്ച് പുതുതലമുറക്ക് അവസരം നല്‍കണമെന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. ഇതോടെയാണ് പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നത്. ഏഴുവര്‍ഷം മുന്‍പാണ് ഡീനും മഹേഷും യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുന്നത്. ഇതിനുശേഷം യൂത്ത് കോണ്‍ഗ്രസില്‍ പുനഃസംഘടന നടന്നിട്ടില്ലെന്നും കുഴല്നാടന് പറയുന്നു.
എത്ര തലമുറകളെയാണ് അവര്‍ ഇല്ലാതാക്കിയത്. ഒരായുസ് ഈ പ്രസ്ഥാനത്തിനുവേണ്ടി പണിയെടുത്തിട്ട് കണ്ണീരും കൈയുമായി ഒഴിഞ്ഞ് പോകേണ്ടി വന്ന ഒരുപാട് പേരുണ്ട്. അവര്‍ ഒരുപാട് പേര് ഈ പ്രസ്ഥാനത്തെ മനസുകൊണ്ടെങ്കിലും ശപിച്ചിട്ടുണ്ടാകുമെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പവും ക്ഷീണവും ഉണ്ടാകും എന്ന് പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജിവച്ചാല്‍ ഉണ്ടാകില്ലെന്ന് പറയണം. കുഴല്നാടന് പോസ്റ്റില്‍ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."