പഴവര്‍ഗങ്ങളില്‍നിന്ന് മദ്യം: തീരുമാനം ജനദ്രോഹപരം
കൊച്ചി: പഴവര്‍ഗങ്ങളില്‍നിന്ന് മദ്യം ഉല്‍പ്പാദിപ്പിച്ച് മദ്യം കുടില്‍ വ്യവസായമാക്കി ചെറുകിട യൂനിറ്റുകള്‍ക്ക് അബ്കാരി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം. മദ്യവും മയക്കുമരുന്നുകളും മൂലം പൊതുസമൂഹത്തിന്റെ മാനസികാരോഗ്യ നിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 'ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചതിന് ' തുല്യമായ നടപടിയാണിത്.
എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായ ഈ ഭ്രാന്തന്‍ നയം പിന്‍വലിച്ചേ തീരൂ. സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. പ്രകടന പത്രികയില്‍ വീറോടെ അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിയുടെ മദ്യവര്‍ജന നയമാണോ ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
നവംബര്‍ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭസമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും യോഗം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."