പ്ലസ്വണ്: രണ്ടാം അലോട്ട്മെന്റ് 27ന്
മലപ്പുറം: പ്ലസ്വണ് രണ്ടാം അലോട്ട്മെന്റ് 27ന് പ്രസിദ്ധീകരിക്കും. ഇതുപ്രകാരമുള്ള പ്രവേശനം 27,28 തിയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി ഹയര്‍ ഓപ്ഷന് നിലനിര്‍ത്താന്‍ അവസരമില്ല. അതിനാല്‍ 28ന് വൈകിട്ട് അഞ്ചിനു മുന്‍പായി സ്ഥിരപ്രവേശനം നേടണം.
സ്കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനും രണ്ടാം അലോട്ട്മെന്റിനു ശേഷവും അവസരമുണ്ട്. ഏകജാലക സംവിധാനത്തില്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രമാണ് മെറിറ്റ് അടിസ്ഥാനത്തില്‍ മാറ്റം അനുവദിക്കുക. ഇതിന് ജൂണ്‍ 30 മുതല്‍ പ്രവേശനം നേടിയ സ്കൂളില്‍ അപേക്ഷ നല്‍കണം. മുഖ്യഘട്ടത്തില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാറ്റത്തിന് അര്‍ഹതയില്ല.
പ്ലസ്വണ് ക്ലാസുകള്‍ 29ന് ആരംഭിക്കും. നേരത്തെ അപേക്ഷിക്കാനാവാത്തവര്ക്കും അപേക്ഷ നല്കി മുഖ്യഘട്ടത്തില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കുമായി ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ഇതിനുള്ള അപേക്ഷകള്‍ ജൂലൈ ആറുമുതല്‍ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."