മുസ്‌ലിംലീഗ് പ്രവര്‍ത്തനഫണ്ട് സമാഹരിക്കും
മലപ്പുറം: മുസ്‌ലിംലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാന്‍ പാര്‍ട്ടി തീരുമാനം. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഫണ്ട് സമാഹരണം നടത്താന്‍ തീരുമാനിച്ചത്.
50 കോടി രൂപയാണ് സമാഹരിക്കുന്നത്. പാര്‍ട്ടി മെംബര്‍മാര്‍ 150 രൂപ നല്‍കണം. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ഓരോ ജില്ലകള്‍ക്ക് പ്രത്യേകം ക്വാട്ട നിശ്ചയിച്ചാണ് ധനസമാഹരണം.
നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡ് തലങ്ങളില്‍ നടക്കുന്ന സമാഹരണങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും.
മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തു.
മഞ്ചേശ്വരത്തും, അരൂരിലും, എറണാകുളത്തും യു.ഡി.എഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത വര്‍ക്കും മുസ്‌ലിംലീഗ് നന്ദി രേഖപ്പെടുത്തി. അതത് ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ചും ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും റിപ്പോര്‍ട്ട് ചെയ്തു.
കേരളജനത യു.ഡി.എഫില്‍ മാത്രമാണ് വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്നും ബി.ജെ.പിക്ക് ഒരുകാരണവശാലും ഈ മണ്ണില്‍ വേരുപിടിക്കാനാവില്ലെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജന. സെക്രട്ടറിമാര്‍ പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."