'എന്റെ വിദ്യാലയം എന്റെ പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി
കൊടകര: സ്‌കൂള്‍ മുറ്റത്തെ അരയേക്കറില്‍ ചെണ്ടുമല്ലി കൃഷി നടത്തി വസന്തം തീര്‍ക്കാനൊരുങ്ങുകയാണ് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നാഷ്‌നല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റേയും പി.ടി.എയുടേയും സംയുക്താഭിമുഖ്യത്തിലാണ് 'എന്റെ വിദ്യാലയം എന്റെ പൂങ്കാവനം' എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
ഒന്നിന് നാല് രൂപ വിലയുള്ള രണ്ടായിരത്തി അഞ്ഞൂറ് ചെണ്ടുമല്ലി തൈകളാണ് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നട്ടത്. ഓണത്തിന് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി. ഉച്ചഭക്ഷണത്തിന് ജൈവപച്ചക്കറി എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണിത്.
മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്ത കൃഷിയിറക്കല്‍ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബി. സജീവ് അധ്യക്ഷനായിരുന്നു. പി.ടി.എ. ഭാരവാഹികളായ ജോണ്‍സന്‍, കെ.ബി. ആരോമുണ്ണി, സി.പി. ജോബി, തങ്കച്ചന്‍ പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."