ഗുരുവായൂരില്‍ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കുന്നത് നീട്ടിവച്ചു
ഗുരുവായൂര്‍: എല്‍.ഡി.എഫ് ധാരണ പ്രകാരം നിലവിലെ നഗരസഭാ ചെയര്‍പേഴ്‌സന്റെ പദവി കയ്യാളുന്ന സമയ പരിധി ഇന്നലെ അവസാനിച്ചെങ്കിലും 12 ദിവസം കൂടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുന്നതിന് നിലവിലെ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരിക്ക് എല്‍.ഡി.എഫ് അനുമതി നല്‍കി.
ശാന്തകുമാരി ചെയര്‍പേഴ്‌സണായതിനു ശേഷം തുടങ്ങി വെച്ച ചില വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇവരുടെ പദവി വഹിക്കുന്ന കാലത്തു തന്നെ നടപ്പാക്കണമെന്ന ചെയര്‍പേഴ്‌സന്റെ ആഗ്രഹം നിറവേറ്റാണത്രെ ഈ മാസം 30 വരെ ചെയര്‍മാന്‍ പദവിയില്‍ ശാന്തകുമാരിക്ക് തുടരാന്‍ എല്‍.ഡി.എഫ് അനുവാദം നല്‍കിയിരിക്കുന്നത്. എല്‍.ഡി.എഫ് ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം സി.പി.എമ്മും നാലാമത്തെ വര്‍ഷം സി.പി.ഐയും അഞ്ചാം വര്‍ഷം സി.പി.എമ്മുമാണ് ചെയര്‍മാന്‍ പദവി കൈയാളേണ്ടത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും തുല്യനില കൈവരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതയായി ജയിച്ചു വന്ന പ്രൊഫ. പി.കെ ശാന്തകുമാരിയെ ചെയര്‍പേഴ്‌സണാക്കി എല്‍.ഡി.എഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. സി.പി.എമ്മിനു ലഭിച്ച ആദ്യത്തെ മൂന്നു വര്‍ഷത്തെ ചെയര്‍പേഴ്‌സണ്‍ പദവിയിലാണ് ശാന്തകുമാരി ചെയര്‍പേഴ്‌സണായി തുടര്‍ന്നു വരുന്നത്. നവംബര്‍ 30നു ശേഷം ചെയര്‍പേഴ്‌സണ്‍ പദവി സി.പി.ഐ ഏറ്റെടുക്കും. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്ത 12 ദിവസം കൂടി ചെയര്‍പേഴ്‌സണ്‍ പദവി സി.പി.ഐ വിട്ടു നല്‍കൂവെന്ന് എല്‍.ഡി.എഫില്‍ സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നാലാം വര്‍ഷം ചെയര്‍പേഴ്‌സണ്‍ പദവിയില്‍ മനയില്‍ രേവതി ടീച്ചറെ അവരോധിക്കാന്‍ സി.പി.ഐയില്‍ ഏകദേശ ധാരണയുണ്ട്. അഞ്ചാം വര്‍ഷം സി.പി.എം ചെയര്‍പേഴ്‌സന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ നിലവിലെ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണ്ണുങ്ങല്‍ രതി ടീച്ചറെ ചെയര്‍പേഴ്‌സണാക്കാനാണ് സാധ്യതയെന്ന് സംസാരമുണ്ട്.
മുന്‍ നഗരസഭാ ചെയര്‍മാനും സി.പി.എം ഏരിയ സെക്രട്ടറിയുമായ എം. കൃഷ്ണദാസിന്റെ സഹോദരിയാണ് രതി ടീച്ചര്‍. വൈസ് ചെയര്‍മാനായി നാല് വര്‍ഷം കെ.പി വിനോദ് തന്നെയാണ് തുടരുക. അഞ്ചാം വര്‍ഷം സി.പി.എം ചെയര്‍പേഴ്‌സണ്‍ പദവി ഏറ്റെടുക്കുമ്പോള്‍ സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രനെ വൈസ് ചെയര്‍മാനാക്കാന്‍ പാര്‍ട്ടി തീരുമാനമുള്ളതായി അറിവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."