തിരിച്ചുവരവ് ആഘോഷമാക്കി വാര്‍ണര്‍
അഡലെയ്ഡ്: ട്വന്റി20 ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായി ടീമിലേക്ക് തിരിച്ചെത്തിയ വാര്‍ണര്‍ സെഞ്ചുറിയോടെയാണ് ആഘോഷിച്ചത്. പുറത്താകാതെ വാര്‍ണര്‍ 100 റണ്‍സ് സ്വന്തമാക്കി. വാര്‍ണറുടെ സെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്കക്കെതിരേ ആസ്‌ത്രേലിയ വന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 20 ഓവറില്‍ ര@ണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് ലഭിച്ച് ഓസീസിനെ ബാറ്റിങിനയച്ച ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് ഓസീസ് പുറത്തെടുത്തത്. തുടക്കം മുതല്‍ ആരോണ്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് തല്ലിത്തകര്‍ത്തു. 36 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സുമടക്കം 64 റണ്‍സുമായി ഫിഞ്ച് മടങ്ങുമ്പോള്‍ 10.5 ഓവറില്‍ 122 എന്ന മികച്ച സ്‌കോറിലേക്ക് ഓസീസ് എത്തിയിരുന്നു. മൂന്നാമനായെത്തിയ മാക്‌സ്‌വെല്ലും ആഞ്ഞടിച്ചതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സുയര്‍ന്നു. 28 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 62 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ഒരുവശത്ത് വെടിക്കെട്ട് തുടര്‍ന്ന് വാര്‍ണര്‍ 56 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ നിന്നത്. ആഷ്ടണ്‍ ടെര്‍ണറും (1) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ട@ി സണ്ടകനും ഷണകയും ഓരോ വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിത നാലോവറില്‍ 75 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ മാസം 30നാണ് ഇരുവരും തമ്മിലുള്ള അടുത്ത മത്സരം.
മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. 17 റണ്‍സെടുത്ത ധസുന്‍ ഷണകയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (16), ലസിത് മലിംഗ (13), ഓഷാഡോ ഫെര്‍ണാണ്ടോ (13) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ധനുഷ്‌ക ഗുണതിലക (11), കുശാല്‍ മെന്‍ഡിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനുവേണ്ടണ്ടി ആദം സാംബ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ആഷ്ടണ്‍ അഗര്‍ ഒരു വിക്കറ്റും നേടി. പാകിസ്താനെ അവരുടെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്‌തെത്തിയ ശേഷമാണ് ലങ്കയുടെ നാണംകെട്ട തോല്‍വി. ജയത്തോടെ മൂന്നുമത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."