HOME
DETAILS

പാലക്കാട്ടെ ബാലശാസ്ത്രജ്ഞര്‍ ദേശീയ മത്സരത്തിലേക്ക്

  
backup
November 19 2018 | 06:11 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c

പാലക്കാട്: സംസ്ഥാനതല ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് മത്സരത്തില്‍നിന്നും പാലക്കാട് കാണിക്കമാത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്. അഷ്‌നയും എം. ഗോപികയും ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലശാസ്ത്രജ്ഞരായി. ജില്ലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കണ്ടെത്തലുകള്‍ ഉള്‍പ്പെടെ 87 ഗവേഷണങ്ങളാണ് കോഴിക്കോട് ജലവിഭവ വിനിയോഗ പഠന കേന്ദ്രത്തില്‍ (സി.ഡബ്ല്യു.ആര്‍.ഡി.എം) കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരള ശാസ്ത്ര വിദഗ്ധര്‍ പരിശോധിച്ചത്.
അതില്‍ അഷ്‌നയും ഗോപികയും ഗൈഡ് എം. സ്മിതയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ ഗവേഷണ പരീക്ഷണങ്ങളിലൂടെ മനുഷ്യ മലത്തെ പൊടി രൂപത്തിലുള്ള മികച്ച ജൈവ വളമായും കുടിവെള്ളമായും വേര്‍തിരിച്ചെടുത്തത്.
ആര്‍ക്കും അരോചകമില്ലാതെ കൈകാര്യം ചെയ്യാമെന്ന തരത്തില്‍ ഇത്തരമൊരു കണ്ടെത്തലാണ് ഇവരെ ദേശീയതല ബാലശാസ്ത്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ കാരണമായത്. ഡിസംബര്‍ അവസാനവാരം ഭുവനേശ്വരില്‍ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തില്‍ ഇവരുടെ കണ്ടെത്തലുകള്‍ അന്താരാഷ്ട്രതല മത്സരാര്‍ഥികളോടൊപ്പം മാറ്റുരക്കപ്പെടുമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് ആകെ 10 ഗവേഷണങ്ങള്‍ സീനിയര്‍ വിഭാഗത്തിലും ആറെണ്ണം ജൂനിയര്‍ വിഭാഗത്തിലുമായി ദേശീയ തലത്തില്‍ മത്സരിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പരിപാടിയുടെ കേരളത്തിലെ സംഘാടകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago