കേസില്‍ തിരിച്ചടി ഉറപ്പായി: ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി ആര്.നിശാന്തിനി ഐ.പി.എസ്
കൊച്ചി: കേസില്‍ തിരിച്ചടി ഉണ്ടാകുമെന്ന നിയമോപദേശത്തെ തുടര്‍ന്ന് ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്ന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതായി ഐ.പി.എസ് ഉദ്യോഗസ്ഥയായ ആര്.നിശാന്തിനി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നിശാന്തിനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലണ്ടനില്‍ ഉപരിപഠനത്തിനായി പോയിരിക്കുകയാണ് ഇപ്പോള്‍ നിശാന്തിനി.
ഹൈക്കോടതിയുടെ മീഡിയേഷന് സെന്ററില്‍ ജൂലൈ 12ന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.
ഇവര്‍ തൊടുപുഴ എ.സി.പി ആയിരുന്ന സമയത്താണ് സംഭവം. യൂണിയന് ബാങ്ക് തൊടുപുഴ ശാഖ മാനേജര്‍ പഴ്സി ജോസഫിനെ വനിത പൊലിസുകാരെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ ആരോപിച്ചത്.
നിശാന്തിനി അടക്കമുള്ളവരില്‍ നിന്ന് 25 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി പഴ്സി ജോസഫ് ആവശ്യപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയില്‍ 18.5 ലക്ഷം രൂപയില്‍ ധാരണയായി. അടുത്ത മാസം ആറിന് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രേഖപ്പെടുത്തി നടപടിക്രമം പൂര്‍ത്തിയാക്കി ഹൈക്കോടതി കേസ് അവസാനിപ്പിക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."