HOME
DETAILS

അഴിമതിയാരോപണ പെരുമഴയില്‍ സര്‍ക്കാരിന് ശബരിമല ശരണം

  
backup
November 19 2018 | 20:11 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

പൊതുജീവിതത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ശബരിമലയില്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മിലുള്ള വടംവലി തുടരുകയാണ്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുക, നിയമവാഴ്ച ഉറപ്പുവരുത്തുക എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ചുമതലയാണ്. ആ ചുമതല സര്‍ക്കാര്‍ ഭംഗിയായിതന്നെ നിറവേറ്റുന്നുണ്ട്. കേരളീയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ഇതുവരെ സൂചികുത്താനുള്ള ഇടംപോലും കിട്ടാതിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിന് കിട്ടിയ സുവര്‍ണാവസരമായിരുന്നു ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായ ഭേദമന്യേ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി. സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് ആര്‍.എസ്.എസ് ആയിരുന്നു. മുഖപത്രമായ ജന്മഭൂമിയില്‍ അതിന്റെ സാക്ഷ്യം ഇപ്പോഴും നിലനില്‍ക്കുന്നു. എന്‍.എസ്.എസ് സുപ്രിംകോടതി വിധിക്കെതിരേ തിരിഞ്ഞപ്പോഴാണ് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ആര്‍.എസ്.എസ് പെട്ടെന്ന് കളംമാറിയത്.
എന്‍.എസ്.എസ് നേതൃത്വത്തില്‍ സ്ത്രീകളെ അണിനിരത്തി നടത്തിയ നാമജപയാത്ര ആര്‍.എസ്.എസിന്റെ മുന്‍തീരുമാനം ചവറ്റുകൊട്ടയില്‍ എറിയാന്‍ പാകത്തിലാക്കി. പക്ഷെ ജന്മഭൂമിയുടെ ആ പഴയ കോപ്പിയില്‍ ഇന്നും കാണാം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കിയതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വാര്‍ത്ത. കോഴിക്കോട്ടെ യുവമോര്‍ച്ചാ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള ബി.ജെ.പി കളംമാറിയതിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ നേട്ടം വിവരിക്കുകയും ചെയ്തു. ശബരിമല ഇപ്പോള്‍ രണ്ട് കക്ഷികള്‍ ബലാബലം പ്രയോഗിക്കുന്നതിന്റെ പോര്‍ക്കളമായി മാറിയിരിക്കുന്നു.
സുപ്രിംകോടതി വന്നയുടനെ ദേവസ്വം ബോര്‍ഡിനെയും തന്ത്രിയെയും പന്തളം രാജകുടംബത്തെയും ഒരു മേശക്ക്ചുറ്റും ഇരുത്തി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ശബരിമല ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ കിട്ടുമായിരുന്നില്ല. സര്‍ക്കാരിന്റെ ബുദ്ധിശൂന്യത ബി.ജെ.പിക്ക് അഴിഞ്ഞാടാനും സര്‍ക്കാരിന് അത് അടിച്ചമര്‍ത്താനുമുള്ള അവസരം ഒരുക്കികൊടുത്തിട്ട് നാളുകളായി. ഇപ്പോഴും അതു തുടരുന്നു.
ഈ തുടര്‍ച്ചക്കിടയില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന് വന്നിട്ടുള്ള അഴിമതിയാരോപണങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം തമസ്‌കരിക്കുകയാണ്. അതിനുള്ള ഉപകരണമാക്കുകയാണോ ശബരിമല വിവാദത്തെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുക എന്നതാണ് ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നതെങ്കില്‍ അതേ ഭരണഘടനാതത്വം എന്ത്‌കൊണ്ട് സര്‍ക്കാരിനെതിരേ ഉയര്‍ന്ന് വന്നിട്ടുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ചും പാര്‍ട്ടി എം.എല്‍.എയുടെ ലൈംഗികാതിക്രമത്തിനെതിരേയും പ്രയോഗിക്കുന്നില്ല.
ശബരിമല പ്രശ്‌നം സര്‍ക്കാര്‍ ലൈവായി നിലനിര്‍ത്തുന്നത് സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങളെ മറച്ച്പിടിക്കാനാണെങ്കില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമലയെ ഉപയോഗപ്പെടുത്തുന്നത് സംഘടന വളര്‍ത്താനാണ്. രണ്ട് കൂട്ടര്‍ക്കും ശബരിമലയില്‍ ആചാരം നിലനിര്‍ത്തണമെന്ന് താല്‍പര്യമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ആചാരം ലംഘിച്ച് ആര്‍.എസ്.എസ് നേതാവ് പതിനെട്ടാംപടി ചവിട്ടുമായിരുന്നില്ല.
മന്ത്രി കെ.ടി ജലീല്‍ ബന്ധുവായ കെ.ടി അദീബിന് ക്രമവിരുദ്ധമായി സര്‍ക്കാര്‍ ലാവണത്തില്‍ നിയമനം നല്‍കിയതിനെതിരേയുള്ള സമരം വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴാണ് അദീബിന്റെ രാജി. അധ്യായം അവിടെ അവസാനിച്ചു എന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും തെറ്റായ നടപടി സത്യപ്രതിജ്ഞാ വിരുദ്ധം തന്നെയാണ്. വേറെയും ആരോപണങ്ങള്‍ മന്ത്രി കെ.ടി ജലീലിനെതിരേയുണ്ട്.
ഭാര്യയെ ചട്ടം മറികടന്ന് പ്രിന്‍സിപ്പല്‍ ആക്കിയതും നാട്ടുകാരെ മന്ത്രിമന്ദിരത്തിലെ തോട്ടം പണിക്കാരാക്കിയതും തിരുവനന്തപുരത്ത് പോകാതെ അവര്‍ നാട്ടില്‍ ഇരുന്ന് ശമ്പളം വാങ്ങുന്നതും ആരോപണങ്ങളാണ്. മന്ത്രിമാരായ ഇ.പി ജയരാജനില്‍നിന്നും എ.കെ ശശീന്ദ്രനില്‍നിന്നും തോമസ് ചാണ്ടിയില്‍നിന്നും രാജി ചോദിച്ച് വാങ്ങിയ മുഖ്യമന്ത്രി ജലീലില്‍നിന്നും രാജി ചോദിച്ചുവാങ്ങാന്‍ വിമുഖത കാണിക്കുകയാണ്. പാര്‍ട്ടി എം.എല്‍.എയായ പി.കെ ശശിക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടി നേതാവായ വനിതാഅംഗം തന്നെ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. പി.വി അന്‍വറിനെതിരേയുള്ള ആരോപണവും പാര്‍ട്ടിയുടെ മറ്റൊരു എം.എല്‍.എയായ ജോര്‍ജ്ജ് തോമസിനെതിരേയുള്ള ഭൂമിയിടപാട് സംബന്ധിച്ച ആരോപണവും ഇതുവരെ മുഖ്യമന്ത്രി പരിഗണനക്കെടുത്തിട്ടില്ല.
നേരത്തെയുണ്ടായിരുന്ന എല്‍.ഡി.എഫ് മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടി മന്ത്രിപ്പണിയുണ്ടായിട്ടും സ്വന്തം മക്കള്‍ക്ക് ഒരു തൊഴില്‍ ഉണ്ടാക്കികൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ കിടപ്പാടം വിറ്റു പാലക്കാട് ജില്ലയിലേക്ക് താമസം മാറ്റിക്കൊണ്ട് മക്കളോട് പറഞ്ഞു. ഇവിടെ കൃഷിപ്പണി ചെയ്തുജീവിച്ചോളൂ. ആ മന്ത്രിയുടെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് മുഖ്യമന്ത്രിക്കുള്ളതെങ്കില്‍ മന്ത്രിസഭയില്‍ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരെ മന്ത്രിസഭയില്‍നിന്നും ഒഴിവാക്കുകയാണ് വേണ്ടത്.
മന്ത്രിസഭയിലെ അംഗത്തിനെതിരേ, പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരേ ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് നേരെ കണ്ണടക്കുവാന്‍ ശബരിമലയെ ഉപയോഗപ്പെടുത്തരുത്. ശബരിമലയില്‍ സര്‍ക്കാരിന് ഉദ്ദേശ ശുദ്ധിയാണ് ഉള്ളതെങ്കില്‍ അഴിമതിയാരോപണ വിധേയരായവര്‍ക്കെതിരേയും ഈ ഉദ്ദേശ ശുദ്ധി കാണിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago