HOME
DETAILS
MAL
കുന്നൂരില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
backup
June 24 2017 | 21:06 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ കുന്നൂരില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുന്നൂര് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുന്നൂര് ഇന്ദിരാനഗര്‍ സ്വദേശിയായ 19 കാരന്, കോടമല സ്വദേശിയായ ഇരുപത്തിനാലുകാരി, വെള്ളാളപുരം സ്വദേശിയായ യുവതി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."