ചില്ലറ നാണയങ്ങള്‍ സ്വരൂപിച്ച് വിദ്യാര്‍ഥികള്‍കളുടെ സ്വാന്തനനിധി
പൂനൂര്‍: മിഠായി വാങ്ങാന്‍ കിട്ടുന്ന പണം മാറ്റിവച്ചും ബസിലും ജീപ്പിലും കയറാതെ കാല്‍നടയായി സ്‌കൂളിലെത്തിയും ചില്ലറ നാണയങ്ങള്‍ സ്വരൂപിച്ച് വിദ്യാര്‍ഥികള്‍ സാന്ത്വന നിധി ശേഖരിച്ചു.
പൂനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്. എസ് വളണ്ടിയര്‍മാരാണ് വിവിധ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ദൈനംദിന ചെലവുകളില്‍ നിന്ന് ചെറിയ തുകകള്‍ മാറ്റിവച്ച് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. വളണ്ടിയര്‍മാരുടെ വീടുകളില്‍ സൂക്ഷിച്ച എന്‍.എസ്.എസ് സ്വാന്തന നിധി സഞ്ചികളില്‍ നിക്ഷേപിക്കുന്ന നാണയ തുട്ടുകള്‍ ഒന്നിച്ചു ചേര്‍ത്താണ് സ്വാന്തന നിധിയാക്കിയത്.
ഒരു വര്‍ഷം കൊണ്ട് വിദ്യാര്‍ഥികള്‍ ശേഖരിച്ച തുകകള്‍ പാവപ്പെട്ടവര്‍ക്കുള്ള സഹായ നിധിയിലേക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുക ഏറ്റുവാങ്ങി. എന്‍.എസ്.എസിന്റെ മാതൃകാ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. പി.ടി.എ പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ് മുക്ക് അധ്യക്ഷനായി. തൊളോത്ത് മുഹമ്മദ്, പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, എസ്.എസ്.ജി ചെയര്‍മാന്‍ എന്‍ അജിത്കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.സി റിജുകുമാര്‍, വളണ്ടിയര്‍ ലീഡര്‍ ലിജിന്‍ രാജ്, പത്മനാഭന്‍ പി രാമചന്ദ്രന്‍ സി.കെ വിനോദ്, ടി വിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."