പൊലിസ് ജനത്തിന്റെ തലയ്ക്കടിക്കുമ്പോള്‍ നാണംകെടുന്നത് സര്‍ക്കാറെന്ന് മുഖ്യമന്ത്രി
കൊച്ചി: പൊലിസുകാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് വയര്‍ലസുമായി പൊതുജനത്തിന്റെ തലയ്ക്കടിക്കുമ്പോള്‍ സര്‍ക്കാറാണ് നാണം കെടുന്നതെന്ന് പിണറായി പറഞ്ഞു.
അങ്ങിനെ നാണംകെടുത്തുന്ന ഒരാളെയും സര്‍വീസില്‍വച്ചു പൊറുപ്പിക്കില്ല. ഇങ്ങിനെയെല്ലാം ചെയ്യാന്‍ ആരാണ് അധികാരം നല്‍കുന്നത്. പൊലിസായാല്‍ എന്തും ആകാമെന്നാണോ? ഭരണംമാറിയെന്നുകരുതി ഒരു പൊലിസുകാരനും ആഭ്യന്തരവകുപ്പിന്റെ തലയില്‍കയറിയിരിക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തങ്ങള്‍ക്ക് പൊലിസിന്റെ ആവശ്യമില്ല, കേരളാ പൊലിസിന് പൊലിസിന്റെ നീതി വേണം. നിഷ്പക്ഷത വേണം. നിയമക്രമം വേണമെന്നും പിണറായി പറഞ്ഞു.
ഹെല്‍മറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലക്ക് പൊലിസ് വയര്‍െലസ് സെറ്റു കൊണ്ട് അടിച്ചത് വിവാദമായിരുന്നു.
കുട്ടിയുമായി യാത്രചെയ്ത കൊല്ലം ആശ്രാമം സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."