HOME
DETAILS

നാവായിക്കുളം പഞ്ചായത്തിലെ പൊതുകുളങ്ങള്‍ നാശത്തിലേക്ക്

  
backup
November 20 2018 | 02:11 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കല്ലമ്പലം: നാവായിക്കുളം ഗ്രാമമേഖലകളിലെ പൊതുകുളങ്ങള്‍ ഓരോന്നായി നശിച്ചു കൊണ്ടിരിക്കുന്നു. ജല സമ്പത്ത്‌കൊണ്ട് നാടിന് മുഴുവന്‍ ആശ്വാസം പകര്‍ന്നിരുന്ന നാവായിക്കുളം പുളിവേലിക്കോണം കുളം, കടമ്പാട്ടുകോണത്തെ പോളച്ചിറ, കല്ലമ്പലത്തെ മത്തനാട് കുളം, കപ്പാംവിളയിലെ മാടന്‍കാവ് കുളം, കുടവൂര്‍ ലക്ഷം വീട് വെളയംകുളം തുടങ്ങി ചെറുതും വലുതുമായ നിരവധി കുളങ്ങളും ചിറകളും മാലിന്യങ്ങളും പായലും കൊണ്ട് നിറഞ്ഞ് അന്ത്യശ്വാസം വലിക്കുന്നു. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് നാവായിക്കുളം പഞ്ചായത്തിലെ ജലസ്രോതസ്സുകളാണ് കൂടുതലായി നശിച്ചുകൊണ്ടിരിക്കുന്നത്.
നെല്‍കൃഷി മേഖലയിലെ തകര്‍ച്ചയും അധികൃതരുടെ അനാസ്ഥയും പൊതു ജലാശയങ്ങളുടെ നാശത്തിന് കാരണമായതായി പ്രദേശവാസികളും കര്‍ഷകരും ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങളുടെ പുനരുദ്ധാരണത്തിനായി നാട്ടുകാര്‍ മുറവിളി കൂട്ടിയിട്ടും ചിറകള്‍ക്കും കുളങ്ങള്‍ക്കും ശാപമോക്ഷമില്ല. പുളിവേലിക്കോണം ഭഗവതി ക്ഷേത്രത്തിനും നാഗരുകാവിനും ഇടയ്ക്കുള്ള പുളിവേലിക്കോണംകുളം കാടുകയറി പായലുമൂടി മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായ നിലയിലാണ്. ഇതിലെ ജലം ഉപയോഗിക്കാന്‍ കഴിയാത്ത വിധം മലിനമാണ്. കടുത്ത വേനലില്‍ പോലും വറ്റാത്ത നീരുറവയാണ് ഇതിലുള്ളത്. നല്ല വിസ്തൃതിയുണ്ടായിരുന്ന കുളം പലരും കൈയേറിയാതിനാല്‍ ചുരുങ്ങി ചെറുതായി.
പഞ്ചായത്തിന്റെ 1995-1996 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പമ്പ് ഹൗസ് നിര്‍മിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിച്ചില്ല. പമ്പ് പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതി ലഭിക്കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളും കര്‍ഷകര്‍ വൈദ്യുതി ബില്ലടയ്ക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് പദ്ധതി മുടങ്ങിയത്. തുടര്‍ന്നു വന്ന പഞ്ചായത്ത് ഭരണ സമിതികള്‍ കൂടി ഇതിനെ അവഗണിച്ചതോടെ പമ്പും പമ്പ്പുരയും അനാഥമായി.
പമ്പ്‌സെറ്റ് പകുതിയോളം മണ്ണിനടിയിലായി. തുരുമ്പ് കയറി നശിച്ചു. പഞ്ചായത്തില്‍ ഇത്തരത്തില്‍ ഏഴോളം സ്ഥലത്ത് പമ്പ്‌സെറ്റുകള്‍ തുരുമ്പെടുത്ത് നശിച്ചു കിടപ്പുണ്ട്. ഒരുകാലത്ത് കല്ലമ്പലം പ്രദേശത്തെ ജലക്ഷാമം പരിഹരിച്ചിരുന്ന മത്തനാട് കുളത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്. ഇവിടം കൊതുകുകളും ഇഴജന്തുക്കളും താവളമാക്കിമാറ്റി. നീര്‍ത്തട വികസന പദ്ധതികളും ഫണ്ടുമെല്ലാം വര്‍ഷാവര്‍ഷം പഞ്ചായത്ത് വികസന രേഖയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഇത്തരം ചിറകള്‍ക്ക് ശാപമോഷമില്ലെന്നതാണ് പ്രധാന പരാതി.
തൊഴിലുറപ്പ് പദ്ധതിയിലും ചിറകള്‍ക്ക് സ്ഥാനം ലഭിക്കാത്തത് കടുത്ത അവഗണനയായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഈ ചിറകള്‍ ഒട്ടേറെ അപൂര്‍വ ജീവികളുടെ ആവാസ കേന്ദ്രവുമാണ്. കുളങ്ങളുടെ മലിനീകരണം ഈ ജീവികളുടെ നിലനില്‍പ്പും അപകടാവസ്ഥയിലാക്കിയിട്ടുണ്ട്. തോടുകളുടെ വശങ്ങളും വരമ്പുകളും കുടുംബ ശ്രീ യൂനിറ്റുകളെക്കൊണ്ട് ചെത്തിമിനുക്കി പണം പാഴാക്കികളയാന്‍ മത്സരിക്കുന്നവരും ശുദ്ധജല സ്രോതസുകളെ തീര്‍ത്തും അവഗണിക്കുകയാണ്. പാതയോരം ചെത്തിമിനുക്കി നടത്തുന്ന പാഴ്‌വേലക്ക് പകരം പ്രസ്തുത പണത്തിന്റെ ഒരുഭാഗം കുളങ്ങളുടെ നവീകരണത്തിന് വിനിയോഗിക്കണമെന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിര്‍ദേശം ചെവിക്കൊള്ളാനും ആരും തയാറല്ല. അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ തന്നെ നിരന്തരം ഇവിടെ കൊണ്ടുവന്ന് തള്ളുന്നതു മൂലം കുളം മരിച്ചു കഴിഞ്ഞു.
പൊന്തക്കാട് വളര്‍ന്ന് കുളത്തിനടുത്തേക്ക് മനുഷ്യന് കടന്നു ചെല്ലാന്‍ കഴിയാത്ത വിധമായി. പാഴ്‌വസ്തുക്കളുടെ കുപ്പത്തൊട്ടിയുമായി. മത്തനാട് കുളം, പുളിവേലിക്കോണം കുളം, മാടന്‍കാവ് കുളം എന്നിവയൊക്കെ കാലത്തിന്റെ ശേഷിപ്പുകളായി മാറിക്കഴിഞ്ഞു. നാവായിക്കുളം പഞ്ചായത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കുളങ്ങളും ചിറകളും കയ്യേറ്റക്കാരില്‍ നിന്ന് സംരക്ഷിച്ച് ശുചീകരിച്ച് കുടിവെള്ളമായും കാര്‍ഷികാവശ്യത്തിനും പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago