HOME
DETAILS
MAL
പരീക്ഷാ ക്രമക്കേട് കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം
backup
October 29 2019 | 11:10 AM
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. ഇവര്‍ പ്രതികളായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനായത്.
പൊലിസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ഇവര്‍ ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് നടത്തിയത്. കേസിലെ മറ്റ് പ്രതികളായ ഗോകുല്‍,സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."