HOME
DETAILS

ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ഒഴിവാക്കണം: ഹൈക്കോടതി

  
backup
October 29 2019 | 18:10 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%ad%e0%b5%97%e0%b4%ae%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8

 

കൊച്ചി: തീരദേശ പരിപാലന-നിയന്ത്രണ മേഖലാ വിജ്ഞാപന പ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ഒഴിവാക്കണമെന്ന നിവേദനം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി.
പാലക്കാട് മൂന്നേക്കര്‍ സ്വദേശി കെ.സി ജോണ്‍ നല്‍കിയ ഹരജിയിലാണ് വനം പരിസ്ഥിതി മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി നാലുമാസത്തിനുള്ളില്‍ നിവേദനം പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. 2011 ലെയും 2019 ലെയും തീരദേശ പരിപാലന-മേഖലാ നിയന്ത്രണ വിജ്ഞാപന പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പഠന കേന്ദ്രത്തെ ഒഴിവാക്കുന്നതിനൊപ്പം ഇവര്‍ നല്‍കിയ എല്ലാ റിപ്പോര്‍ട്ടുകളും അനുമതികളും പുനപരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പഠന കേന്ദ്രം തയാറാക്കിയ തീര മേഖലാ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം കേരളത്തിലെ നഗരസഭകള്‍ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ രണ്ടിലും (വികസിത മേഖല) പഞ്ചായത്തുകള്‍ സോണ്‍ മൂന്നിലുമാണ് (അവികസിത മേഖല) ഉള്‍പ്പെട്ടത്. കൂടാതെ രണ്ട് സോണുകളിലെയും അതിലോല മേഖലകളെ സോണ്‍ ഒന്നിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവയെ സോണ്‍ നാലിലും ഉള്‍പ്പെടുത്തി.
എന്നാല്‍, പിന്നീട് രണ്ട് പഞ്ചായത്തുകളെ കായല്‍ ദ്വീപുകള്‍ എന്നു വിലയിരുത്തി സോണ്‍ നാലില്‍ ഉള്‍പ്പെടുത്തി.
അതേസമയം, വലിയ മുടക്കുമുതലുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഠന കേന്ദ്രം അധികൃതര്‍ ഒത്താശ ചെയ്ത് ക്ലിയറന്‍സ് നല്‍കുന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago