നിയമസഭയിലെ കന്നിച്ചോദ്യം വനിതകള്‍ക്കു വേണ്ടി ഷാനി മോള്‍; ചെറുപ്പക്കാര്‍ക്കായി പ്രശാന്ത്
തിരുവനന്തപുരം: നിയമസഭയിലെ ആദ്യ ഇടപെടല്‍ സ്ത്രീകള്‍ക്കു സമര്‍പ്പിച്ച് പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം ഷാനി മോള്‍ ഉസ്മാന്‍. കായലുകളുടെ നാടായ അരൂരിന്റെ ടൂറിസം വികസനത്തെ കുറിച്ചായിരുന്നു ചോദ്യം. കാക്കത്തുരുത്തും പെരുമ്പളവും ഉള്‍പ്പെടെ ദ്വീപുകളും കായലുകളുമുള്ള അരൂരിലെ കായല്‍ ടൂറിസത്തിന് അനന്ത സാധ്യത ഷാനി മോള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. വനിതകള്‍ക്ക് ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കണമെന്നും ഷാനി മോള്‍ ആവശ്യപ്പെട്ടു. അരൂരിന്റെ സാധ്യതകള്‍ പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കുകയും ചെയ്തു.
ചെറുപ്പക്കാരുടെ പ്രതിനിധിയായി സഭയിലെത്തിയ വി.കെ പ്രശാന്ത് യുവാക്കളോടുള്ള മമത വ്യക്തമാക്കിയാണ് തുടങ്ങിയത്. ടൂറിസം സംബന്ധിച്ചു തന്നെയായിരുന്നു എം.എല്‍.എയുടെയും ചോദ്യം.
കൂടുതല്‍ ടൂറിസം ഗൈഡുകളെ നിയമിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. ചെറുപ്പക്കാര്‍ക്ക് ഇതു വലിയ തൊഴിലവസരം നല്‍കുമെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ഗൈഡുകള്‍ക്കുള്ള പരിശീലന പദ്ധതി തയാറായെന്നും കൂടുതല്‍ ഗൈഡുമാരെ നിയമിക്കുമെന്നും മന്ത്രി കടകംപള്ളി മറുപടി നല്‍കി. അതേസമയം ഖമറുദ്ദീനും വിനോദിനും ജിനേഷ്‌കുമാറിനും ചോദ്യങ്ങള്‍ ഒന്നും ചോദിക്കാനില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."