വിറച്ച് കണ്ണൂര്‍; പനി ബാധിതര്‍ 1,12,221
കണ്ണൂര്‍: പനിച്ചുവിറച്ച് കണ്ണൂര്‍. ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ പനിബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,12,221 പേരാണ് മൊത്തം ജില്ലയിലെ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത്.
ഇന്നലെ മാത്രം 1,624 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ ഒന്‍പതു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 19 പേര്‍ക്ക് സംശയകരമായ രീതിയിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയില്‍ ഡെങ്കി ബാധിതരുടെ എണ്ണം 258 ആയി. 40ഓളം എച്ച് വണ്‍ എന്‍ വണ്‍ കേസുകളും രണ്ട് ഡിഫ്ത്തീരിയ കേസും 40 മലേറിയ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ മലയോരത്ത് ഡെങ്കിപ്പനി ബാധിച്ചു കര്ഷകന് മരിച്ചത് നാട്ടിലെമ്പാടും ആശങ്കയുയത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നാടായ മട്ടന്നൂരില്‍ പോലും പനി ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."