കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്
തോമാട്ടുചാല്‍: 39ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഫിനിഷിങ് പോയിന്റിലേക്കടുക്കുമ്പോള്‍ പോരാട്ടം കനക്കുന്നു.
ഹൈസ്‌കൂളില്‍ ആറിനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുള്ളപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ് കല്‍പ്പറ്റയും എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിയും ഇഞ്ചോടിഞ്ച് മത്സരത്തലാണ്. ഹയര്‍സെക്കന്‍ഡറിയിലും സ്ഥിതി മറിച്ചല്ല. അഞ്ചിനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുള്ളപ്പോള്‍ ജി.എച്ച്.എസ്.എസ് മീനങ്ങാടിയും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും കടുത്ത പോരാട്ടം തുടരുകയാണ്. ഹൈസ്‌കൂളില്‍ എന്‍.എസ്.എസ് 121 പോയിന്റുമായി നിലവില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. എം.ജി.എമ്മിന് 98 പോയിന്റാണുള്ളത്. മൂന്നാംസ്ഥാനത്തുള്ള ഡബ്ല്യു.ഒ.എച്ച്.എസ്്.എസ് പിണങ്ങോട് 68 പോയിന്റാണുള്ളത്.
ഹയര്‍സെക്കന്‍ഡറിയില്‍ മീനങ്ങാടിക്ക് 121 പോയിന്റാണുള്ളത്. തൊട്ടുപിന്നിലുള്ള പിണങ്ങോടിന് 106 പോയിന്റും മൂന്നാമതുള്ള ജി.വി.എച്ച്.എസ്.എസ് മാനന്തവാടിക്ക് 88 പോയിന്റുമുണ്ട്. ഇനി കഴിയാനുള്ള മത്സരങ്ങള്‍ ചവിട്ടുനാടകം, സംഘഗാനം, ഒപ്പന, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, വൃന്ദവാദ്യം, മാര്‍ഗംകളി തുടങ്ങിയ ഇനങ്ങളിലാണ്. ഗ്രൂപ്പിനങ്ങളായതിനാല്‍ പോയിന്റുകള്‍ മാറിമറിയാനുള്ള സാധ്യത കൂടുതലാണ്. ഹൈസ്‌കൂളില്‍ ഉപജില്ലകളില്‍ മാനന്തവാടിയും വൈത്തിരിയും കടുത്ത പോരാട്ടത്തിലാണ്. 359 പോയിന്റുമായി മാനന്തവാടി ഒന്നാംസ്ഥാനത്തും 354 പോയിന്റുമായി വൈത്തിരി തൊട്ട് പിറകിലുമുണ്ട്. 339 പോയിന്റുള്ള സുല്‍ത്താന്‍ ബത്തേരി മൂന്നാമതാണ്. ഹയര്‍സെക്കന്‍ഡറി ഉപജില്ലകളില്‍ സുല്‍ത്താന്‍ ബത്തേരി കിരീടത്തോടടുക്കുകയാണ്. 406 പോയിന്റാണ് സമ്പാദ്യം. മാനന്തവാടി 374 പോയിന്റുമായി രണ്ടാമതും വൈത്തിരി 347 പോയിന്റുമായി മൂന്നാമതുമാണ്.
അറബിക് കലാമേളയില്‍ മുട്ടിലിന് കിരീടം
തോമാട്ടുചാല്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബിക് കലാമേളയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഡബ്ല്യു.ഒ.വി.എച്ച്്.എസ്.എസ് മുട്ടിലിന് കിരീടം. 55 പോയിന്റോടെയാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. തൊട്ട് പിന്നില്‍ 51 പോയിന്റുമായി ക്രസന്റ് പബ്ലിക് സ്‌കൂള്‍ പനമരവും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും രണ്ടാംസ്ഥാനം പങ്കിട്ടു. മൂന്നാംസ്ഥാനത്തുള്ള ജി.എച്ച്.എസ്.എസ് തലപ്പുഴക്ക് 16 പോയിന്റാണുള്ളത്. 15 പോയിന്റുള്ള ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയാണ് നാലാമത്. ഉപജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി 90 പോയിന്റുമായി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 86 പോയിന്റുള്ള വൈത്തിരി റണ്ണറപ്പായി. 77 പോയിന്റുള്ള മാനന്തവാടിയാണ് മൂന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."