HOME
DETAILS
MAL
ഹൈദരാബാദിന് വീണ്ടും തോല്‍വി
backup
October 29 2019 | 19:10 PM
ജംഷഡ്പുര്‍: പുതിയ പേരില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറിയ ഹൈദരാബാദ് എഫ്.സിക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിയോട് 3-1 എന്ന സ്‌കോറിനാണ് ഹൈദരാബാദ് തോറ്റത്. 34-ാം മിനുട്ടില്‍ ഫാറൂഖ് ചൗധരിയുടെ ഗോളില്‍ ജംഷഡ്പുര്‍ മുന്നിലെത്തി.
എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ മാഴ്‌സലീഞ്ഞോയിലൂടെ ഹൈദരാബാദ് ഗോള്‍ മടക്കി. ഇതായിരുന്നു ഹൈദരാബാദിന്റെ സീസണിലെ ആദ്യ ഗോള്‍. 62-ാം മിനുട്ടില്‍ പ്രതിരോധത്തിന്റെ പിഴവില്‍നിന്ന് ജംഷഡ്പുര്‍ രണ്ടാം ഗോളും നേടി. 75-ാം മിനുട്ടില്‍ സെര്‍ജിയോ കാസ്റ്റര്‍ ജംഷഡ്പുരിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
ഇതോടെ രണ്ട് മത്സരത്തില്‍ നിന്നായി ഹൈദരാബാദ് എട്ട് ഗോളാണ് വഴങ്ങിയത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."