ഉപയോഗശൂന്യമായ ട്രാഫിക് കണ്‍ട്രോള്‍റൂം വാഹനയാത്രക്ക് തടസമാവുന്നു
പാലക്കാട്: നഗരത്തിലും പരിസരത്തും ഉപയോഗശൂന്യമായ സ്തൂപങ്ങള്‍ വഴിമുടക്കിയായി നിലകൊള്ളുമ്പോഴും പൊളിച്ചുമാറ്റല്‍ കടലാസിലൊതുങ്ങുന്നു. സുല്‍ത്താന്‍പേട്ട ജങ്ഷനിലെ പഴയ സിഗ്നല്‍ കണ്‍ട്രോള്‍റൂം വാഹനയാത്രയ്ക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നത്. സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ ഓട്ടോമാറ്റിക്ക് സിഗ്നല്‍സംവിധാനം നിലവില്‍വരുന്നതിനു മുന്‍പുള്ള പഴയ ട്രാഫിക് കണ്‍ട്രോള്‍റൂമാണ് ഇപ്പോള്‍ നോക്കുകുത്തിയാവുന്നത്.
രണ്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ മാനുവല്‍ സിഗ്നല്‍സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഈ കണ്‍ട്രോള്‍റൂമിലിരുന്നാണ് പൊലിസുകാര്‍ സിഗ്നല്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ കാലാന്തരങ്ങളില്‍ വന്നമാറ്റം സിഗ്നല്‍സംവിധാനം ഓട്ടോമാറ്റിക് സംവിധാനത്തിലേക്കു മാറിയതോടെ പഴയ കണ്‍ട്രോള്‍റൂം ഉപയോഗശൂന്യമായി. എച്ച്.പി.ഒ റോഡില്‍നിന്നും സ്റ്റേഡിയംറോഡിലേക്കു തിരിയുന്നിടത്താണ് ഈ പഴയ ട്രാഫിക് കണ്‍ട്രോള്‍റൂമും നിലകൊള്ളുന്നത്.
ഇതിനുസമീപത്തെ ടെലിഫോണ്‍ ബോക്‌സും വാട്ടര്‍ഹൈഡ്രന്റും കാല്‍നടയാത്രക്കാര്‍ക്ക് തടസമാണ്. ഇവ രണ്ടും ഇവിടന്നു പൊളിച്ചുമാറ്റിയാല്‍ എച്ച്.പി.ഒ റോഡില്‍നിന്നും വരുന്ന വലിയവാഹനങ്ങള്‍ക്ക് സുഗമമായി തിരിയാന്‍ കഴിയും. കാലങ്ങളായി അടഞ്ഞുകിടക്കുന്ന കണ്‍ട്രോള്‍റൂം ഇഴജന്തുക്കളുടെ താവളമാണ്. വാഹനയാത്രക്ക് തടസഎമായി നിലകൊള്ളുന്ന ഉപയോഗശൂന്യമായ സുല്‍ത്താന്‍പേട്ടയിലെ പഴയ കണ്‍ട്രോള്‍റൂമും പൊളിച്ചുമാറ്റണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."