HOME
DETAILS
MAL
'ഈ പെരുന്നാള്‍ മറക്കലിന്റേതും പൊറുക്കലിന്റേതുമാകട്ടെ...'- പ്രേക്ഷക ഹൃദയം കീഴടക്കി സോപ്പുപൊടിയുടെ പരസ്യ ചിത്രം video
backup
June 25 2017 | 07:06 AM
ന്യൂഡല്‍ഹി: പെരുന്നാള്‍ മറക്കലിന്റേതും പൊറുക്കലിന്റേതുമാണെന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന പരസ്യ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഘടി ഡിറ്റര്ജന്റിന്റെതാണ് രണ്ടു മിനുട്ടോളം നീളുന്ന പരസ്യമാണ് ഏറെ പ്രശംസ പിടിച്ചു പറ്റിയ പരസ്യ ചിത്രം. എണ്‍പത് ലക്ഷത്തിലേറെ ആളുകളാണ് ഇത് കണ്ടിരിക്കുന്നത്.
ഒരു ഭാര്യയും ഭര്‍ത്താവുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. പതിവ് അതിഥികള്‍ക്കു പുറമെ സ്വരച്ചേര്‍ച്ചയില്ലാത്ത കൂട്ടുകാരേയും മുന്‍ ബോസിനേും ക്ഷണിക്കാന്‍ ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നു. ഒരു ചെറിയ വാക്കല്ലേ...സോറി..ഇത്തിരി ധൈര്യം കാണിക്കൂ..എല്ലാവരോടും മാപ്പു പറയൂ എന്ന അവരുടെ വാക്കുകളില്‍ അയാള്‍ സുഹൃത്തുക്കളെ വിളിക്കുന്നതും എല്ലാവരും ഒത്തുകൂടുന്നതുമാണ് പ്രമേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."