HOME
DETAILS
MAL
ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിക്കുന്നു; കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യത,ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
backup
October 30 2019 | 10:10 AM
തിരുവനന്തപുരം:ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിച്ചതിനാല്‍ കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വൈകുന്നേരത്തോടുകൂടി ചുഴലിക്കാറ്റ് ഉണ്ടാവാനാണ് സാധ്യത. വരും ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."