ട്രോളിംഗ് നിരോധനം: സമുദ്രോല്‍പ്പന്ന സംസ്‌ക്കരണ തൊഴിലാളികള്‍ പട്ടിണിയില്‍
മട്ടാഞ്ചേരി: ട്രോളിംഗ് നിരോധനം ആരംഭിച് ഒരാഴ്ച പിന്നിട്ടതോടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പട്ടിണിയിലേക്ക് .ഏതാണ്ട്പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് മത്സ്യ സംസ്‌ക്കരണ മേഖലയില്‍ സംസ്ഥാനത്ത് പണിയെടുക്കുന്നത്.
ഇവരില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണ്. മിക്കവാറും ദിവസകൂലിക്കും,ചെയ്യുന്ന പണിക്കുള്ള വേതനം കൈപറ്റിയുമാണ് ഈ തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നത്. ജോലിക്കാര്‍ക്ക് പൊതുവെ ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാറില്ല. മത്സ്യം കേടുകൂടാതെയിരിക്കാന്‍ ഇടുന്ന ഐസില്‍ പണിയെടുക്കുന്നതിനാല്‍ കാലക്രമേണ വാതസംബന്ധമായ അസുഖങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നു.
മത്സ്യമേഖലയിലാണ് പണിയെടുക്കുന്നതെങ്കിലും ത്സ്യ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒന്നു പോലും ഇവര്‍ക്ക് ലഭിക്കാത്തതിനാല്‍ ട്രോളിംഗ് നിരോധന നാളുകള്‍ ഇവരെ സംബന്ധിച്ചിടത്തോളം വറുതിയുടെ കറുത്ത ദിനങ്ങളാണ്.
വട്ടി പലിശക്കാരും, ബ്ലേഡ് മാഫിയകളും ട്രോളിംഗ് നിരോധന കാലയളവ് ചൂഷണം ചെയ്യുകയാണ്. അനുദിനം കടങ്ങള്‍ പെരുകുകയാണെന്നും ഇവ വീട്ടണമെങ്കില്‍ കമ്പനികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഇത്തവണയും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സീഫുഡ് വര്‍ക്കേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ.വര്‍ഗ്ഗീസ് പറഞ്ഞു. ഒരോ തവണയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോസ്ഥരെ നിയമിക്കുമെങ്കിലും ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറൈന്‍ പ്രൊഡക്റ്റ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ് മെന്റ് അതോരിറ്റിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 20,000 കോടിയുടെ വിദേശനാണ്യമാണ് സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ നേടുന്നത്. എന്നാല്‍ മേഖലയില്‍ തൊഴിലെടുക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് അസുഖങ്ങളല്ലാതെ നേട്ടങ്ങളില്ലെന്ന് വര്‍ഗ്ഗീസ് ആരോപിച്ചു.
എം.പി.ഇ.ഡി.എ.യും സീ ഫുഡ് കമ്പനികളുടെ വളര്‍ച്ചക്ക് സബ്‌സിഡിയും, മറ്റ് ആനുകൂല്യങ്ങളും നല്‍കി കയറ്റുമതി പരിപോഷിപ്പിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളോ, ദുരിതാശ്വാസമോ നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് തൊഴിലാളികളോട് കാട്ടുന്ന ക്രൂരതയാണെന്നും വര്‍ഗ്ഗീസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."