കോടതി വിധി വന്നശേഷം സി.ബി.ഐ
അന്വേഷണത്തില്‍ തീരുമാനമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നുണ്ടോ എന്നകാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.ഉബൈദുള്ളയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,16,000 നിയമനങ്ങള്‍ പി.എസ്.സി മുഖേന നടത്തി.
ഇരുപത്തി രണ്ടായിരത്തില്‍പരം തസ്തികകള്‍ സൃഷ്ടിച്ചു. 2016 ജൂണ്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 3347 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉയര്‍ന്നുവന്ന ചില പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനു പി.എസ്.സിക്ക് കഴിഞ്ഞിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ കേരള ആംഡ് പൊലിസ് ബറ്റാലിയന്‍ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആരോപണവിധേയരെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടുന്നത് ഏറ്റവും വിശ്വസ്തതയുള്ള പി.എസ്.സിയെ കുറിച്ച് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനും യുവാക്കളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനും ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."