HOME
DETAILS
MAL
ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍
backup
October 30 2019 | 19:10 PM
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍. ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണിത്.
ഈ മാസം ആദ്യം മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ജയിലിലേക്ക് മാറ്റുന്നത്. ഓഗസ്റ്റ് 21ന് സി.ബി.ഐയുടെ അറസ്റ്റിലായ അദ്ദേഹം സെപ്റ്റംബര്‍ അഞ്ചുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ചിദംബരത്തിന്റെ ജാമ്യ ഹരജി ഡല്‍ഹി കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."