നവോത്ഥാനമൂല്യങ്ങള്‍ എല്ലാ മേഖലയിലും വ്യാപിപ്പിക്കണം: മന്ത്രി സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്‍സവം 2018 പുസ്തകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവോത്ഥാനം എന്നത് മനസിന്റെ നവീകരണമാണ്. അറിവിലൂടെയാണ് മനസ് നവീകരിക്കുന്നത് എന്നാണ് മാനവചരിത്രം പഠിപ്പിക്കുന്നത്. എല്ലാക്കാലത്തും ഇതിനെതിരായ ശക്തികള്‍ രംഗത്തു വരാറുണ്ട്.
നവോത്ഥാനത്തിലൂടെ രൂപംകൊണ്ട മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാന്‍ രംഗത്തു വന്നിരിക്കുന്നതും ഇത്തരക്കാരാണെന്നും മന്ത്രി പറഞ്ഞു.
ഭാഷാ ഇന്‍സ്റ്ററ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷനായി. ഡോ. കെ. കൃഷ്ണകുമാരിയുടെ വള്ളിക്കുടിലും പുഷ്പഭാരങ്ങളും, ഡോ. മുഹമ്മദ് അഷ്‌റഫിന്റെ കളിയെഴുത്തിന്റെ സൗന്ദര്യം, പള്ളിയറ ശ്രീധരന്റെ മത്സരപരീക്ഷയിലെ ഗണിതം എന്നീ പുസ്തകങ്ങള്‍ ഭാരത് ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ബുള്ളറ്റിന്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ പ്രകാശനം ചെയ്തു.
ശ്രീകല ചിങ്ങോലി സ്വാഗതവും നിതിന്‍ കെ.എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."