HOME
DETAILS

പട്ടാമ്പിയില്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന്

  
backup
June 25 2017 | 18:06 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95

പട്ടാമ്പി: താലൂക്കില്‍ നാല് ഡെങ്കിപനിമരണം റിപ്പോര്‍ട്ട് ചെയ്തതോടെ  എന്‍.എച്ച്.എം, ഡി.എം.ഒ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ യോഗം വിളിച്ച് പട്ടാമ്പി മേഖലയില്‍ റിട്ട.ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് ജില്ലാ അവലോകനയോഗത്തില്‍ ധാരണയായി. അവധിയില്‍ പോയ ഡോക്ടര്‍മാര്‍ കഴിയുന്നതും വേഗം തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും യോഗത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദേശിച്ചു.
പഞ്ചായത്തുകളിലെ ജലനിധി പദ്ധതികളുടെ ജലശുചീകരണവും ക്ലോറിനൈസേഷനും വാര്‍ഡ് തലത്തില്‍ നടപ്പാക്കാനും തീരുമാനമായി. പനിപടരുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, യുവജനസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം വിളിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ശുചിത്വമിഷന്‍ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കേണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നും ഇതിനുവേണ്ട ഫണ്ട് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നോ പ്ലാനിങ് ഫണ്ടില്‍നിന്നോ എടുക്കണമെന്നും പിന്നീട് സര്‍ക്കാര്‍ ഇത് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാകലക്ടര്‍ പി. മേരികുട്ടി, എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, ഷാഫി പറമ്പില്‍, ഡി.എം.ഒ കെ.പി റീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, എം.ബി രാജേഷ് എം.പി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  6 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago