പൊതുവിജ്ഞാനം ആര്‍ജിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം: സി.എന്‍ ജയദേവന് എം.പി
അന്തിക്കാട്: പുസ്തകത്തില്‍ എഴുതിയ കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം പൊതു വിജ്ഞാനം കൂടി ആര്‍ജിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ വിജയം നേടുന്നതെന്ന് സി.എന്‍ ജയദേവന് എം.പി. അന്തിക്കാട് ഹൈസ്ക്കൂള് പൂര്‍വ വിദ്യാര്‍ഥി സംഘടന സംഘടിപ്പിക്കുന്ന അനുമോദന സമാദരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വ വിദ്യാര്‍ഥി സംഘടന നല്കുന്ന കര്‍മശ്രേഷ്ഠ പുരസ്ക്കാരം അദ്ധ്യാപിക ജിഷക്ക് പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ സമ്മാനിച്ചു. എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കെ രാജന് എം എല്‍ എ പുരസ്ക്കാരം നല്കി അനുമോദിച്ചു.
സിവില്‍ സര്‍വിസ് റേങ്ക് ജേതാവ് ശ്രീലക്ഷ്മി ദിനൂപ് മുഖ്യാതിഥിയായിരുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സഹായ വിതരണം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍കുമാര്‍ നിര്‍വ്വഹിച്ചു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഭാരവാഹികളായ ഇ രമേശന്, എം വിജയകുമാര്‍, അന്തിക്കാട് പത്മനാഭന് ,പ്രധാന അദ്ധ്യാപിക വി ആര് ഷില്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."