സ്കൂള്‍ പ്രചരണ ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
മാള: കുഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിന്റെ പ്രചരണാര്‍ഥം കൊച്ചുകടവ് പള്ളിബസാര്‍ ബസ് സ്റ്റോപ്പിന് സമീപം വച്ചിരുന്ന ബോര്‍ഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
ബോര്‍ഡ് അരക്കിലോമീറ്ററോളം അകലെ താമസിക്കുന്ന വ്യക്തി എടുത്ത് കൊണ്ട് പോകുന്നത് കണ്ടതായി കണ്ടു നിന്നവര്‍ പറഞ്ഞു. എന്താണിത് എടുത്ത് കൊണ്ട് പോകുന്നത് എന്ന ചോദ്യം ഉന്നയിച്ചവരോട് ബോര്‍ഡ് വച്ചയാളോട് ചോദിച്ചിട്ടാണ് എന്ന മറുപടിയാണ് നല്‍കിയത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ചോദിക്കാനിറങ്ങിയ ബോര്‍ഡ് സ്ഥാപിച്ചയാള്‍ കുതിച്ചെത്തിയപ്പോള്‍ മറ്റൊരു മതിലില്‍ നശിപ്പിക്കപ്പെട്ട ബോര്‍ഡ് കണ്ടെത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് സാമൂഹ്യ വിരുദ്ധര്‍ അതിക്രമം കാട്ടിയത്.
സ്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റും പ്രതിപാദിക്കുന്ന കാര്യങ്ങളും ഫോട്ടോയും രേഖപ്പെടുത്തിയ ബോര്‍ഡാണ് വീണ്ടും ഉപയോഗിക്കാനാകാത്ത തരത്തില്‍ നശിപ്പിക്കപ്പെട്ടത്. സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തിലാണിത്തരം പ്രവൃത്തികളെന്നാണ് നാട്ടുകാരില്‍ നിന്നുയരുന്ന അഭിപ്രായം.
കുണ്ടൂര്‍ കുളത്തേരി ജങ്ഷനില്‍ വച്ചിരുന്ന ഇതേ വിദ്യാലയത്തിന്റെ ബോര്‍ഡ് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി അവരുടെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കാനായുപയോഗിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. അടുത്ത പരിപാടിക്കായുള്ള ബോര്ഡാക്കാനായി ഉദ്ധേശിച്ച ബോര്‍ഡുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."