HOME
DETAILS
MAL
സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
backup
October 31 2019 | 03:10 AM
കൊല്‍ക്കത്ത: സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയ-വൃക്കരോഗ ബാധിതനായിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രവര്‍ത്തിച്ച അദ്ദേഹം, ടുജി കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെ.പി.സി) അംഗമായിരുന്നു.
1985-ലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. 2001-ല്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായി. 2004-ല്‍ ബംഗാളിലെ പന്‍സ്‌കുരയില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗുപ്ത, 2009-ലും സഭയിലെത്തി. അത്തവണ ഘട്ടലില്‍ നിന്നായിരുന്നു മത്സരിച്ചത്.
ബംഗ്‌ളാദേശിലെ ബരിസാലില്‍ 1936 നവംബര്‍ മൂന്നിന് ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ദേവിയുടെയും മകനായാണ് ജനനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."