സുപ്രഭാതം വാര്‍ത്ത തുണയായി: ഷമീറയേയും മക്കളേയും തേടി ബന്ധുക്കളെത്തി
വാടാനപ്പള്ളി: സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് ഷമീറയേയും മക്കളേയും തേടി ബന്ധുക്കളെത്തി. ചാവക്കാട് സ്വദേശിയായിരുന്ന ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്ന് ഷമീറയും മൂന്ന് മക്കളും അനാഥരായി. തുടര്‍ന്ന് ഇവരുടെ സംരക്ഷണം ഭര്‍ത്താവിന്റെ സുഹൃത്ത് ലാലു ഏറ്റെടുത്തിരുന്നു.
എന്നാല്‍ സ്ഥിരം മദ്യാപാനിയായ ലാലുവിന്റെ ആക്രമണത്തെ തുടര്‍ന്ന് വലപ്പാട് ചന്തപ്പടിയിലെ കടകളുടെ വരാന്തയില്‍ കഴിയുന്നതിനിടെ ലാലു വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ കുട്ടികള്‍ വലപ്പാട് പൊലിസ് സ്റ്റേഷനില്‍ പരാതിപറഞ്ഞു. ഇതിനെ തുടര്‍ന്ന് വലപ്പാട് പൊലിസ് കെയര്‍ പ്രവര്‍ത്തകര്‍ വലപ്പാട് എസ്.ഐ.ഇ.ആര്.ബൈജുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഞായറാഴ്ച കാളത്തോടുള്ള തണല്‍ അനാഥ മന്ദിരത്തില്‍ പ്രവേശിപ്പിച്ചു. ഇത് സുപ്രഭാതം പത്രത്തില്‍ വാര്‍ത്തയായതോടെ ഷമീറയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുകയും പൊലിസ് കെയര്‍ പ്രവര്‍ത്തകരുമായും തണല്‍ അനാഥ മന്ദിരത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇന്നലെ ഷമീറയുടെ ബന്ധുക്കളായ ചാവകാട് തെക്കഞ്ചേരിയില്‍ താമസിക്കുന്ന വലിയുപ്പ ഷാഹുല്‍ഹമീദ് , ഭാര്യയും വെല്ലിമ്മ ഫാത്തിമ്മയും ഇവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് വെല്ലിമ്മ ഫാത്തിമ്മ ഷമീറയേയും ഇളയ മകള്‍ മൂന്ന് വയസുള്ള ജസീലയേയും ബന്ധുക്കള്‍ ഏറ്റെടുക്കുകയും മറ്റു മക്കളായ മുഹമ്മദ് ജഷീര്‍ (9) , ജഷീന (6) എന്നിവരെ കാളത്തോട് തണല്‍ അനാഥ മന്ദിരത്തില്‍ തുടര്‍ന്ന് പഠിപ്പിക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."