HOME
DETAILS
MAL
മഹ കോഴിക്കോടിന് 295 കി.മി അടുത്ത്; ഉടനെ തീവ്ര ചുഴലിക്കാറ്റാകും
backup
October 31 2019 | 07:10 AM
കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കോഴിക്കോടിന് 295കിലോമീറ്റര്‍ അടുത്തെത്തി. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്കു- പടിഞ്ഞാറ് ദിശയിലാണ് കാറ്റ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉടന്‍ തീവ്രചുഴലിക്കാറ്റാവുമെന്നാണ് റിപ്പോര്‍ട്ട്.
മഴശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."