കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി; തീരുമാനം കൈക്കൊïിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള അവസരം ഒരുക്കാനും നീക്കം നടക്കുന്നുïെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാന്‍ കഴിയുന്ന ഗോള്‍ഡ് ആംനസ്റ്റി സ്‌കീം നടപ്പാക്കുന്നുവെന്ന് ചൂïിക്കാട്ടി ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് സര്‍ക്കാര്‍ നിഷേധിച്ചത്. ഇതുസംബന്ധിച്ച നിയമം ഈ മാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത. കള്ളപ്പണം ഉപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണ് പദ്ധതിയെന്നും കേന്ദ്ര ധനകാര്യ വകുപ്പും പ്രധാനമന്ത്രിയുടെ ഓഫിസും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നും റിപ്പോര്‍ട്ടില്‍ ചൂïിക്കാണിച്ചിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരമൊരു പദ്ധതി ആലോചനയിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."