വനംവകുപ്പിന്റെ കാമറകള്‍ മോഷണം പോയ സംഭവം: അന്വേഷണം ഊര്‍ജിതം; ഒരു കാമറ കണ്ടെത്തി
നിലമ്പൂര്‍: വനത്തിനുള്ളില്‍ കടുവ നിരീക്ഷണത്തിനായി വനംവകുപ്പ് സ്ഥാപിച്ച കാമറകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പൊലിസും വനംവകുപ്പും നടത്തിവരുന്ന അന്വേഷണം ഊര്‍ജിതം.
അന്വേഷണത്തിനിടെ വഴിക്കടവ് റെയ്ഞ്ചിലെ നാടുകാണി ചുരത്തില്‍ സ്ഥാപിച്ചിരുന്ന കാമറ വനത്തില്‍ നിന്നു കിട്ടി. കാട്ടാന വലിച്ചെറിഞ്ഞ നിലയിലാണ് ഇത് കണ്ടെത്തിയത്. കാമറയ്ക്ക് തകരാര്‍ സംഭവിച്ചിട്ടില്ല. എടവണ്ണ, കാളികാവ്, വഴിക്കടവ് റെയ്ഞ്ചുകളിലെ കാമറകളാണ് മോഷണംപോയതായി പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. പറമ്പിക്കുളം ടൈഗര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 13നാണ് കടുവ സര്‍വേ തുടങ്ങിയത്. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളില്‍ 30 ബ്ലോക്കുകളിലായാണ് സര്‍വെ നടത്തുന്നത്.
കൂടുതല്‍ വിസ്തൃതിയുള്ള ബ്ലോക്കുകളില്‍ രണ്ടും, മറ്റിടങ്ങളില്‍ ഓരോന്നും വീതം മൊത്തം 50 ക്യാമറകളാണ് ടൈഗര്‍ ഫൗണ്ടേഷന്റെ വിലകൂടിയ കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."