ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകാന്‍ കുടുംബശ്രീ
തിരുവനന്തപുരം: പകര്‍ച്ചവ്യാധി ദുരന്തം തടയാന്‍ 43 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ നാളെ സര്‍ക്കാരിന്റെ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.
സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്തെ 2.77 ലക്ഷം കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ ശുചീകരണത്തിനിറങ്ങും.
കൊതുകുകള്‍ മുട്ടയിട്ട് വളരാന്‍ സഹായിക്കുന്ന വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കുകയും മാലിന്യങ്ങള്‍ നശിപ്പിക്കുകയും കാടുകള്‍ വെട്ടിതെളിക്കുകയും ചെയ്യും.
ആശുപത്രികളും പരിസരങ്ങളും വൃത്തിയാക്കുകയും അതാത് അയല്‍കൂട്ടങ്ങളിലെ വീടുകളുടെ പരിസരങ്ങള്‍ പരിശോധിച്ച് ശുചീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.
അയല്‍ക്കൂട്ടങ്ങളില്‍ അഞ്ചംഗങ്ങള്‍ അടങ്ങിയ ഓരോ സ്‌ക്വാഡാണ് പ്രവര്‍ത്തനത്തിനിറങ്ങുന്നത്. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗതീരുമാന പ്രകാരം സംസ്ഥാനത്ത് 27, 28, 29 തിയതികളില്‍ ശുചീകരണ യജ്ഞം നടത്താന്‍ തീരുമാനിച്ചിരുന്നു.
ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ പാര്‍ട്ടി അണികളോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."