വെള്ളത്തിലും ഉപയോഗിക്കാം, മേസേജ് വായിച്ചു തരും; പുതിയ എയര്‍പോഡ് പ്രോയുമായി ആപ്പിള്‍
എയര്‍പോഡുകളാണ് ഇപ്പോള്‍ യുവാക്കളുടെ ഇഷ്ടഗാഡ്ജറ്റ്. വയര്‍ തൂങ്ങിയാടാതെ, ചുറ്റിക്കെട്ടില്ലാതെ ചെവിയില്‍ മാത്രം ഒതുങ്ങുന്ന മികച്ച എയര്‍പോഡുകള്‍ ആദ്യം അവതരിപ്പിച്ചതും ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ തന്നെ. ഇപ്പോഴിതാ പരിഷ്കരിച്ച എയര്‍പോഡ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. എയര്‍പോഡ് പ്രോ.
രൂപമാറ്റത്തില്‍ അടക്കം നിരവധി സവിശേഷതകളോടെയാണ് എയര്‍പോഡ് പ്രോ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിനകം നിരവധി റിവ്യൂകളും വന്നുതുടങ്ങി.
ആക്റ്റീവ് നോയ്സ് കാന്സലേഷന്, വാട്ടര്‍ റെസിസ്റ്റന്‍സ് തുടങ്ങിയ നവീന സൗകര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ഇതിനൊപ്പം വയര്‍ലസ് ചാര്‍ജിങ് കെയ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജിങില്‍ ആക്റ്റീവ് നോയ്സ് കാന്സലേഷന് എനേബിള്‍ ചെയ്ത് നാലരമണിക്കൂര്‍ സംഗീതം ആസ്വദിക്കാനാകും. കെയ്സ് വഴി ചാര്‍ജ് ചെയ്യുന്നതിലൂടെ 24 മണിക്കൂര്‍ കൂടി ഉപയോഗിക്കാനാകും.
അതിവേഗ പെര്‍ഫോമന്‍സ് ഉറപ്പുതരുന്ന എച്ച് വണ്‍ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രാന്‍സ്പരന്‍സി മോഡിലേക്ക് മാറ്റി നോയ്സ് കാന്സലേഷന് ഡിസേബിള്‍ ചെയ്യാനാകും. അപ്പോള്‍ ചുറ്റുമുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും. വാട്ടര്‍ പ്രൂഫ് ആയതിനാല്‍ നീന്തുമ്പോള്‍ പോലും ഉപയോഗിക്കാവുന്നവയാണ് ഐപോഡ് പ്രോ.
സിരിയില്‍ എനേബിള്‍ ചെയ്താല്‍ ടെക്സ്റ്റ് മേസേജുകള്‍ വായിച്ചുതരികയും ചെയ്യും. ഇതിനായി ഫോണിന്റെ സെറ്റിങ്സില്‍ നോട്ടിഫിക്കേഷന്‍ ബാറില്‍ പോയി അനൗണ്‍സ് മെസേജ് വിത്ത് സിരി എന്ന ഒപ്ഷന്‍ ഓണ്‍ ചെയ്താല്‍ മതി.
എന്നാല്‍ വിലയിട്ടത് കുറച്ച് കൂടിപ്പോയെന്നാണ് ഉയര്‍ന്നുവരുന്ന പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത എയര്‍പോഡ് 2 വിന്റെ വില ഇന്ത്യയില്‍ 14,900 രൂപ ആയിരുന്നുവെങ്കില്‍ എയര്‍പോഡ് പ്രോയുടെ വില 24,900 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."