താനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കൊലപ്പെടുത്തിയത് ഒന്‍പത് പേര് ചേര്‍ന്ന് ,ഒളിവിലുള്ള രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി
തിരൂര്‍:മലപ്പുറം താനൂരില്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ സംഘത്തിലുള്ളതായി പൊലിസ് വെളിപ്പെടുത്തി. സംഘത്തിലുള്ള നാലുപേരെ ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് താനൂര്‍ സി.ഐ ജസ്റ്റിന്‍ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.ചേമ്പാളീന്റെ പുരക്കല്‍ ഷഹദാദ് (24), ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍ (26), ചേക്കാമടത്ത് മുഹമ്മദ് സഹവാസ് (26), പൗറകത്ത് സുഹൈല്‍ (28) എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇവര്‍ ഒളിത്താവളം മാറ്റുന്നതിനായി സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് പൊലിസ് പിടികൂടിയത്.
ഇസ്ഹാക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയും പിന്നീട് മൂന്നു സംഘങ്ങളായി പിരിയുകയുമായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.നേരത്തെ പിടിയിലായ കുപ്പന്റെപുരക്കല്‍ താഹമോന്‍, കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഹീസ്, വെളിച്ചാന്റെ പുരക്കല്‍ മശ്ഹൂദ് എന്നിവര്‍ ലീഗുകാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
കേസില്‍ പിടിയിലാവാനുള്ള രണ്ടുപേര്‍ കര്‍ണാടകയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരുന്നതിനിടെ ട്രെയിനില്‍ നിന്ന് മുങ്ങിയെന്ന് അറസ്റ്റിലായവര്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."