പേരാമ്പ്രയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം
പേരാമ്പ്ര: പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം. കല്ലോട്ട് അക്രമം തുടരുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു വെട്ടേറ്റു. രണ്ടു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഡി.വൈ.എഫ്.ഐ കല്ലോട് സൗത്ത് യൂനിറ്റ് സെക്രട്ടറി ശ്രീകലയില്‍ സിദ്ധാര്‍ത്ഥി (23)നാണു വെട്ടേറ്റത്. സിദ്ധാര്‍ത്ഥ്, ബി.ജെ.പി അനുഭാവി ചാമകുന്നുമ്മല്‍ ജനാര്‍ദ്ദനന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമമുണ്ടായത്. ശബ്ദംകേട്ട് വാതില്‍ തുറന്ന സിദ്ധാര്‍ത്ഥിന്റെ പിതാവ് സുകുമാരനെ വെട്ടാന്‍ ശ്രമിക്കവേ വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. പിറകുവശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സിദ്ധാര്‍ത്ഥിനു വെട്ടേറ്റത്. തലക്ക് വെട്ടുമ്പോള്‍ ഇടതുകൈ കൊണ്ട് തടയുകയായിരുന്നു. മാരകമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12നു ശേഷമാണ് സംഭവം. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ എട്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് സുകുമാരന്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബി.ജെ.പി അനുഭാവിയായ ചാമകുന്നുമ്മല്‍ ജനാര്‍ദ്ദനന്റെ വീടിനു നേരെ അക്രമം നടക്കുന്നത്. പേരാമ്പ്ര സി.ഐ കെ.പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലിസെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് കല്ലോട് ടൗണില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചു. ഡി.വൈ.എഫ്.ഐ ഇന്നലെ നടത്തിയ പ്രകടനത്തിനിടെ ലാസ്റ്റ് കല്ലോട്ടെ എടത്തില്‍ ദാമോദരന്റെ സിദ്ധി ഹോട്ടലിനു നേരെ കല്ലേറുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും കല്ലോട് ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."