പുലി ആടിനെ കടിച്ചു കൊന്നു
മണ്ണാര്‍ക്കാട്: ആടിനെ പുലി കടിച്ചുകൊന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൊതുവപ്പാടം, കാരപ്പാടം പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നത്. പൊതുവപ്പാടത്തെ വീരമംഗലം വീരമംഗലം വീട്ടില്‍ സൈനബയുടെ ആടിനെയും, കാരാപ്പാടത്തെ കൊല്ലകുമ്പില്‍ തോമസിന്റെ നായയെയുമാണ് പുലി കടിച്ചുകൊന്നത്. മേഖലയില്‍ ഇതിനോടകം പത്തോളം ആടുകളെയും നിരവധി വളര്‍ത്തുന്ന നായകളെയും, തെരുവ് നായകളും അപ്രത്യക്ഷമായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൊതുവപ്പാടം, കാരാപ്പാടം, തത്തേങ്ങലം മേഖലയില്‍ പുലിയുടെ സാനിധ്യമുണ്ട്. നാലുമാസമായി മേഖലയില്‍ പുലിക്കെണി സ്ഥാപിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തെ വനം വകുപ്പ് ഗൗനിച്ചില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. എടത്തനാട്ടുകര പൊന്‍പാറയില്‍ നിന്നും കെണി വെച്ചുപിടിച്ച പുലിയെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലാണ് വിട്ടിരിക്കുന്നത്. ഈ പലിയാണൊ ഇതെന്ന് ശംശയിക്കുന്നതായും ജനപ്രതിനിധികള്‍ ആരോപിച്ചു. ജനപ്രതിനിധികളായ അര്‍സല്‍ എരേരത്ത്, ജോസ് കൊല്ലിയില്‍, മുഹമ്മദാലി മണ്ണറോട്ടില്‍, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പുലിയുടെ ആക്രമണമേറ്റ സ്ഥലം സന്ദര്‍ശിച്ചു.
ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വെറ്റിനറി സര്‍ജന്‍ ഡോ. ദിവ്യയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നടത്തണമെന്നും, പുലിയുടെആക്രമത്തില്‍ ചത്ത ആടിന് നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."