ADVERTISEMENT
HOME
DETAILS

റഷ്യന്‍ ഇടപെടലിനെ കുറിച്ച് ഒബാമ മൗനം പാലിച്ചതെന്തെന്ന് ട്രംപ്

ADVERTISEMENT
  
backup
June 25 2017 | 22:06 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നെന്ന് അറിഞ്ഞിട്ടും ഒബാമ മൗനം പാലിച്ചതെന്തെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിന്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒബാമയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് ഒബാമയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തിയത്.
വോട്ടെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഒബാമ ഒന്നും ചെയ്തില്ലെന്ന് ട്രംപ് പറഞ്ഞു. ഹിലരിക്ക് ദോഷമുണ്ടാക്കുകയും ട്രംപിന്റെ വിജയം ഉറപ്പിക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണത്തിന് പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.
ഒബാമ പല നടപടികളും ആലോചിച്ചെങ്കിലും അവസാനം പ്രതീകാത്മകമായി 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കുക മാത്രമാണ് ചെയ്തത്. അതും തെരഞ്ഞെടുപ്പിന് ശേഷമാണ്.
ഒബാമയ്‌ക്കെതിരേ രണ്ടു തവണയാണ് ട്രംപ് ഈ വിഷയം ഉന്നയിച്ച് ട്വീറ്റ് ചെയ്തത്. ഒബാമ ഇക്കാര്യം പരസ്യപ്പെടുത്തേണ്ടിയിരുന്നുവെന്ന അഭിപ്രായം ഡെമോക്രാറ്റിക് പാര്‍ട്ടിയിലും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  25 minutes ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  30 minutes ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  38 minutes ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  an hour ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  an hour ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 hours ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  10 hours ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  10 hours ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  11 hours ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  11 hours ago