HOME
DETAILS
MAL
യോഗി സര്‍ക്കാര്‍ അന്വേഷണ കമ്മിറ്റിയായി മാറിയെന്ന് എസ്.പി
backup
June 25 2017 | 22:06 PM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 'അന്വേഷണ കമ്മിറ്റി' ആയി മാറിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി. യോഗി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അഖിലേഷ് യാദവ് സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ വിമര്‍ശിച്ചാണ് എസ്.പി മുഖ്യ വക്താവ് രാജേന്ദ്ര ചൗധരിയുടെ പ്രതികരണം.
ഭരണത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാനിരിക്കുന്ന സര്‍ക്കാര്‍ ഭരണപരാജയം മറച്ചുപിടിക്കാനാണ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും കുടിപ്പകയുടെ രാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും ചൗധരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."