HOME
DETAILS

ഡാമുകള്‍ തുറന്നുവിട്ടതല്ല പ്രളയകാരണം

  
backup
November 22 2018 | 20:11 PM

%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%b2

 


ബാസിത് ഹസന്‍#


തൊടുപുഴ: ഡാമുകള്‍ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയകാരണമെന്ന് ഐ.ഐ.ടി യുടേയും പഠന റിപ്പോര്‍ട്ട്. വിദേശ ഏജന്‍സിയുടെ സഹകരണത്തോടെ മദ്രാസ് ഐ.ഐ.ടി പെരിയാര്‍ നദീതടം കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി.
അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ ആന്റ് ബയോളജിക്കല്‍ പര്‍ഡ്യു യൂനിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം, ഇന്‍ഡോ ജര്‍മന്‍ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിലിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് എന്നിവ സംയുക്തമായി നടത്തിയ ഹൈഡ്രോളിക് അധിഷ്ഠിത പഠനമാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനാകുമായിരുന്നില്ലെന്ന് കണ്ടെത്തിയത്. 145 വര്‍ഷത്തെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡാമുകള്‍ തുറന്നുവിട്ടതുമൂലമല്ല പ്രളയമുണ്ടായതെന്ന് കേന്ദ്ര ജലകമ്മിഷന്‍ അടക്കമുള്ള ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര - കേരള സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സ്വന്തം നിലയിലും അല്ലാതെയും പഠനം നടത്തിയിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിച്ച് പ്രളയം നിയന്ത്രിക്കുന്നതില്‍ വൈദ്യുതി ബോര്‍ഡ് പരാജയപ്പെട്ടെന്നും ശാസ്ത്രീയ സമീപനം ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാക്കളടക്കം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെരിയാര്‍ തീരദേശത്തെയാകെ വിഴുങ്ങിയ പ്രളയത്തില്‍ ഡാമുകളുടെ പങ്കിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പഠനം നടത്തിയത്. ഹൈഡ്രോളിക് സംവിധാനമുപയോഗിച്ച് ഡാമുകളുടെയും മറ്റും ചെറു മോഡലുകളുണ്ടാക്കിയാണ് പഠനം നടത്തിയത്.
പെരിയാര്‍ മുതല്‍ മലയാറ്റൂര്‍ നീലീശ്വരം വരെ നീളുന്ന സെക്ഷനെ പ്രത്യേകമെടുത്താണ് പഠനം നടത്തിയത്. അണക്കെട്ടുകളില്‍ വിവിധ അളവുകളില്‍ വെള്ളം ഉണ്ടായിരിക്കുമ്പോള്‍ പ്രളയകാലത്തെപ്പോലെ മഴ പെയ്തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നാണ് മാതൃകാ പഠനം നടത്തിയത്. അതിനായി പെരിയാറിനെയും നീലീശ്വരത്തെയും പുനഃസൃഷ്ടിച്ചു. അണക്കെട്ടുകളില്‍ ഏറ്റവും കുറഞ്ഞ അളവില്‍ വെള്ളം ഉള്ളപ്പോഴാണ് പ്രളയം സംഭവിച്ചതെങ്കില്‍പ്പോലും നാശനഷ്ടങ്ങള്‍ കാര്യമായി ലഘൂകരിക്കാനാകുമായിരുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മാത്രമല്ല ജലവൈദ്യുത പദ്ധതിയെ പൂര്‍ണമായി ജലമുക്തമാക്കിക്കൊണ്ടുള്ള മുന്‍കരുതലുകളൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൂര്‍ണമായും അക്കാദമിക് താല്‍പ്പര്യത്തില്‍ മദ്രാസ് ഐ.ഐ.ടിയും മറ്റും നേരിട്ട് നടത്തിയ പഠനമാണിതെന്ന് കെ.എസ്.ഇ.ബി ഡ്രിപ്പ് ആന്റ് ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസഫ് സുപ്രഭാതത്തോട് പറഞ്ഞു.
എന്നാല്‍, റിപ്പോര്‍ട്ട് ആധികാരികമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ തീരത്തെയാകെ ചെറിയ ഹൈഡ്രോളിക് മോഡലാക്കി പരീക്ഷണം നടത്തുകയെന്നത് പ്രായോഗികമല്ലെന്ന വിമര്‍ശനവും ഒരു വിഭാഗം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്. ഡാമുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടതാണ് മഹാപ്രളയത്തിന് കാരണമായതെന്നു ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും എതിരേ നിരവധി കേസുകള്‍ ഹൈക്കോടതിയുടെ അടക്കം പരിഗണനയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago